പി​ണ​റാ​യി​യെ പു​ക​ഴ്ത്തി​യ​ത് തി​രു​ത്തി കെ. ​മു​ര​ളീ​ധ​ര​ന്‍
Tuesday, September 21, 2021 1:51 AM IST
കോ​ഴി​ക്കോ​ട്: കെ.​ക​രു​ണാ​ക​ര​ന്‍റെ ശൈ​ലി​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന പ്ര​സ്താ​വ​ന തി​രു​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​പി. കെ. ​ക​രു​ണാ​ക​ര​ന്‍റെ അ​തേ ശൈ​ലി​യ​ല്ല പി​ണ​റാ​യി​യു​ടേ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​രു​ണാ​ക​ര​ന്‍ മ​ത േ​താ​ക്ക​ളെ നേ​രി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​രു​ന്നു.
പി​ണ​റാ​യി സം​ഘ​ങ്ങ​ളെ പ​റ​ഞ്ഞ​യ​ച്ച് മ​തനേ​താ​ക്ക​ളെ പ​റ​ഞ്ഞുപ​റ്റി​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ വി​മ​ര്‍​ശി​ച്ചു.മ​ത, സാ​മു​ദാ​യി​ക നേ​താ​ക്ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് നി​ര​വ​ധി ആ​നു​കൂ​ല്യം പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ഖ്യാ​പി​ച്ചു. പ​ക്ഷേ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ എ​ല്ലാം പി​ന്‍​വ​ലി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യുഡിഎ​ഫ് ധ​ര്‍​ണ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട്ട് നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍.