പാ​ലാ ബി​ഷ​പ് ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
Tuesday, September 21, 2021 1:51 AM IST
തി​രൂ​ർ: പാ​ലാ ബി​ഷ​പ് ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. പ്ര​ശ്നം മൂ​ടി​വെ​ച്ച് ര​ക്ഷ​പ്പെ​ടാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും തി​രൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ഷ​പ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ത​മ​സ്ക​രി​ക്കാ​നാ​ണ് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ശ്ര​മി​ക്കു​ന്ന​ത്.
മ​ത​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് പാ​ലാ ബി​ഷ​പ് പ​റ​ഞ്ഞ​തി​നോ​ട് പു​റം​തി​രി​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. മ​തം​മാ​റ്റ​ത്തി​ന് ഇ​ര​യാ​യി തി​രി​ച്ചെ​ത്തി​യ 50 ഓ​ളം യു​വ​തി​ക​ൾ ബാ​ല​രാ​മ​പു​ര​ത്ത് ഉ​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ മ​ത​തീ​വ്ര​വാ​ദ​ത്തി​ന് ഇ​ര​യാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് യു​വ​തി​ക​ളു​ണ്ട്.
നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ്, ലൗ​ജി​ഹാ​ദ് എ​ന്നീ ആ​ശ​ങ്ക​ക​ളോ​ട് ഇ​രു​മു​ന്ന​ണി​ക​ളു​ടേ​യും നി​ല​പാ​ട് എ​ന്താ​ണെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്ക​ണം. ഒ​രു വ​ശ​ത്ത് മ​ന്ത്രി വാ​സ​വ​നെ ബി​ഷ​പ്പി​നെ കാ​ണാ​ൻ അ​യ​ക്കു​ക​യും മ​റു​വ​ശ​ത്ത് തീ​വ്ര​വാ​ദ​ശ​ക്തി​ക​ളു​മാ​യി സ​ഖ്യ​ത്തി​ലാ​കു​ക​യു​മാ​ണ് ഇ​ട​തു​മു​ന്ന​ണി ചെ​യ്യു​ന്ന​ത്.
കോ​ണ്‍​ഗ്ര​സ് മ​ത​സൗ​ഹാ​ർ​ദ യോ​ഗം വി​ളി​ക്കു​ന്ന​ത് മ​ത​മൗ​ലി​ക​വാ​ദി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ്. ബി​ജെ​പി ആ​ദ്യം മു​ത​ൽ പ​റ​യു​ന്ന വ​സ്തു​ത അ​നു​ഭ​വ​ത്തി​ൽ വ​ന്ന​തു കൊ​ണ്ടാ​ണ് ബി​ഷ​പ് തു​റ​ന്നു പ​റ​ഞ്ഞ​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.