കാ​ട്ടാ​നശ​ല്യം ഫൊ​റോ​ന അ​ധി​കൃ​ത​ർ കൃ​ഷി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Tuesday, September 21, 2021 1:54 AM IST
നാ​ദാ​പു​രം: കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട്ടെ കൃ​ഷി​സ്ഥ​ലം വി​ല​ങ്ങാ​ട് ഫൊറോന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഫൊ​റോ​നാ ച​ർ​ച്ച് വി​കാ​രി ഫാ​. ബെ​ന്നി കാ​ര​ക്കാ​ട്ട്, വാ​ളൂ​ക്ക് ഇ​ട​വ​ക വി​കാ​രി, ഫാ. ലി​ൻ​സ് മു​ണ്ട​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. ക​ർ​ഷ​രു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നും അ​വ​രു​ടെ ന​ഷ്ട്ട​പെ​ട്ട വി​ള​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​രും അ​ധി​കൃ​ത​രും എ​ത്ര​യും വേ​ഗ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. മാ​ത്ര​മ​ല്ല കോ​ഴി​ക്കോ​ട് ഡിഎ​ഫ്ഒ ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം എ​ത്ര​യും വേ​ഗം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​ ക​ർ​ഷ​ക​രാ​യ ജോ​സ​ഫ് ആ​ല​പ്പാ​ട്ട്, റോ​യ് മേ​മ​റ്റ​ത്തി​ൽ, സി​ബി ആ​ല​പ്പാ​ട്ട്, സ്റ്റെ​ബി​ൻ, ഷെ​റി​ൽ ക​ണി​രാ​ഗം തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.