ശ്രീ​ നാ​രാ​യ​ണ​ഗു​രു​വിന്‍റെ ​ സ​മാ​ധി ദി​നം ആ​ച​രി​ച്ചു
Wednesday, September 22, 2021 1:17 AM IST
തി​രു​വ​മ്പാ​ടി: എ​സ്എ​ൻ​ഡി​പി യോ​ഗം 1270 ന​മ്പ​ർ തി​രു​വ​മ്പാ​ടി ശാ​ഖ​യു​ടെ ഇ​ല​ഞ്ഞി​ക്ക​ൽ ദേ​വീ​ക്ഷേ​ത്ര ഗു​രു​സ​ന്നി​ധി​യി​ൽ യു​ഗ​പ്ര​ഭാ​വ​നാ​യ ശ്രീ​നാ​രാ​യ​ണ​ഗു​രു​വിന്‍റെ 94-ാമ​ത് മ​ഹാ​സ​മാ​ധി ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.
ക്ഷേ​ത്ര മേ​ൽ​ശാ​ന്തി എ​ൻ​എ​സ് ര​ജീ​ഷ്ശാ​ന്തി​ക​ളു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ രാ​വി​ലെ 5.30ന് ​ശാ​ന്തി ഭ​വ​നം, സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന, ഗു​രു​ദേ​വ കൃ​തി​ക​ളു​ടെ ആ​ലാ​പ​നം, ഗു​രു​ദേ​വ സ​ഹ​സ്ര​നാ​മ സ്വ​യ​മേ​വ അ​ർ​ച്ച​ന, മം​ഗ​ളാ​ര​തി അ​മൃ​ത ഭോ​ജ​നം, വി​ശേ​ഷാ​ൽ മ​ഹാ​ഗു​രു പൂ​ജ​യോ​ടു​കൂ​ടി സ​മാ​പി​ച്ചു.

കൊ​യ്ത്തു​ത്സ​വം ന​ട​ത്തി

കു​റ്റ്യാ​ടി: ക​ന​ത്ത മ​ഴ​യി​ലും പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് അ​വ​ശേ​ഷി​ച്ച നെ​ല്ല് വി​ള​വെ​ടു​പ്പി​നാ​യി വ​ട്ടോ​ളി വ​യ​ലി​ൽ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. വ​ട്ടോ​ളി പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പു കൊ​യ്ത്തു​ത്സ​വം ന​ട​ത്തി​യ​ത്.
കു​ന്നു​മ്മ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. കെ. റീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ് വി. ​വി​ജി​ലേ​ഷ്, സി. ​പി സ​ജി​ത, ഹേ​മ മോ​ഹ​ൻ, പാ​ട​ശേ​ഖ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ ക​രു​വ​ങ്ക​ണ്ടി അ​സീ​സ്, ച​ന്ത​ങ്ക​ണ്ടി കു​ഞ്ഞ​ബ്ദു​ല്ല ഹാ​ജി, കൃ​ഷി ഓ​ഫീ​സ​ർ ആ​ർ​ദ്ര എ​സ്. ര​ഘു​നാ​ഥ്, തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ പൗ​ര​പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു.