പോ​ഷ​ൻ അ​ഭി​യാ​ൻ' പ​ച്ച​ക്ക​റി കൃ​ഷി​യു​മാ​യി കൂ​രാ​ച്ചു​ണ്ട് സ്കൂ​ൾ
Thursday, September 23, 2021 1:02 AM IST
കൂ​രാ​ച്ചു​ണ്ട്: വി​ദ്യാ​ല​യ അ​ങ്ക​ണ​ത്തി​ലും ഭ​വ​ന​ങ്ങ​ളി​ലും ജൈ​വകൃ​ഷി​ത്തോ​ട്ട​ങ്ങ​ൾ​ക്ക് രൂ​പംന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രും എ​സ്പി​സി യൂ​ണി​റ്റും ചേ​ർ​ന്ന് "പോ​ഷ​ൻ അ​ഭി​യാ​ൻ' പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.
സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി കൃ​ഷി​ത്തോ​ട്ട​ങ്ങ​ൾ സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ദേ​ശാ​നു​സ​ര​ണ​മാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജേ​ക്ക​ബ് കോ​ച്ചേ​രി, അ​ധ്യാ​പ​ക​രാ​യ അ​മീ​ൻ മു​ഹ​മ്മ​ദ്, കെ.​സി. ബി​ജു, സി​സ്റ്റ​ർ ലി​സ​റ്റ്, ജൂ​ലി​മോ​ൾ, ഷി​നി വ​ർ​ഗീ​സ് എ​ന്നി​വ​രും എ​സ്പി​സി യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.