കാ​ലി​ക്ക​ട്ട് ഈ​സ്റ്റ് റോ​ട്ട​റി​യു​ടെ പോ​ലീ​സു​കാ​ർ​ക്കു​ള്ള ആ​രോ​ഗ്യപ​ദ്ധ​തി ആ​റു​ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Thursday, September 23, 2021 1:03 AM IST
കോ​ഴി​ക്കോ​ട്: ഈ​സ്റ്റ് റോ​ട്ട​റി ക്ല​ബ്ബും കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സും അ​ശ്വി​നി ഡ​യ​ഗ്നോ​സ്റ്റി​ക്ക് സ​ർ​വീ​സ​സും സം​യു​ക്ത​മാ​യി "ഈ​സ്റ്റ് റോ​ട്ട​റി കോ​പ്സ് കെ​യ​ർ ബൈ ​അ​ശ്വി​നി' പ​ദ്ധ​തി പ്ര​കാ​രം കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ മു​ഴു​വ​ൻ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന ആ​രോ​ഗ്യ​പ​രി​പാ​ല​ന പ​രി​പാ​ടി​യു​ടെ ആ​റാം ഘ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​വ​ഹി​ച്ചു.
ഹോ​ട്ട​ൽ സ​ന ട​വ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ജു​കു​മാ​ർ‌ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക്യാ​ന്പ് ചെ​യ​ർ​മാ​ൻ പി.​എ​സ്. ഫ്രാ​ൻ​സി​സ്, പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ മോ​ഹ​ൻ സു​ന്ദ​രം, ക​മ്മ്യൂ​ണി​റ്റി സ​ർ​വ്വീ​സ് ഡ​യ​റ​ക്ട​ർ എം. ​രാ​ജ​ഗോ​പാ​ൽ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബെ​ന്നി ലാ​ലു, സ​ബ് ഇ​ൻ​സ്പെ​ക്ർ ദീ​പ്തി, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പ​വി​ത്ര, ശ​ശി​കു​മാ​ർ, ക്ള​ബ് സെ​ക്ര​ട്ട​റി ബ​വീ​ഷ് പെ​ന്നാ​പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മെ​ഡി​ക്ക​ൽ കോ​ള​ജ്, പ​ന്തീ​ര​ങ്കാ​വ്, മാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ 200 ഓ​ളം പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യാ​ണ് ആ​റാം ഘ​ട്ട​ത്തി​ൽ ന​ട​ന്ന​ത്.