ക​രി​പ്പൂ​രി​ൽ 78.78 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Friday, September 24, 2021 1:01 AM IST
കൊ​ണ്ടോ​ട്ടി: ഷാ​ർ​ജ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 78.78 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം എ​യ​ർ​ക​സ്റ്റം​സ് ഇ​ന്‍റ​ലി​ന്‍റ്സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി മു​ജീ​ബു​റ​ഹ്‌​മാ​നി​ൽ നി​ന്നാ​ണ് 78,78,750 രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.
1912 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​തം പ്ര​ത്യേ​കം പാ​ക്ക് ചെ​യ്ത് അ​ടി​വ​സ്ത്ര​ത്തി​ൽ തു​ന്നി​ച്ചേ​ർ​ത്താ​ണ് കൊ​ണ്ടു​വ​ന്ന​ത്. സ്വ​ർ​ണ​മി​ശ്രി​ത​ത്തി​ൽ നി​ന്ന് 1650 ഗ്രാം ​സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ത്തു. ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ടി.​എ.​കി​ര​ണ്‍, സൂ​പ്ര​ണ്ടു​മാ​രാ​യ ടി.​എ​ൻ.​വി​ജ​യ, ഗം​ഗ​ദീ​പ് രാ​ജ്, പ്രേം​പ്ര​കാ​ശ് മീ​ന, പ്ര​ണ​യ് കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.