എ​ൻ​സി​പി നേ​താ​വി​ന്‍റെ ബൈക്ക് മോ​ഷ​ണം​പോ​യി; പാ​ർ​ട്ടി​യി​ലെ പ​ട​ല​പി​ണ​ക്ക​മെ​ന്നു സം​ശ​യം
Friday, September 24, 2021 1:02 AM IST
കോ​ഴി​ക്കോ​ട്: എ​ൻ​സി​പി ദേ​ശീ​യ സ​മി​തി അം​ഗ​മാ​യ എ​സ്.​വി.​എ.​സ​ലി​മി​ന്‍റെ ബു​ള്ള​റ്റ് മോ​ട്ടോ​ർ സൈ​ക്കി​ൾ‌ മോ​ഷ​ണം​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ദു​രൂ​ഹ​ത. ക​ഴി​ഞ്ഞ​ദി​വ​സം ക്രൗ​ൺ തി​യ​റ്റ​റി​നു സ​മീ​പ​ത്തു​ള്ള ക​ൽ​പ​ക ബ​സാ​റി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ​നി​ന്നാ​ണ് കെ​എ​ൽ 11 എ​യു 1008 എ​ന്ന ന​ന്പ​റി​ലു​ള്ള ബൈ​ക്ക് കാ​ണാ​താ​യ​ത്.
മോ​ഷ​ണം സം​ബ​ന്ധി​ച്ച് ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ എ​ൻ​സി​പി​യി​ലെ രാ​ഷ്‌​ട്രീ​യ ത​ർ​ക്കം​മൂ​ലം എ​തി​ർ​ചേ​രി​യി​ലു​ള്ള​വ​ർ എ​ടു​ത്തു​മാ​റ്റി​യ​താ​ണ് ബൈ​ക്ക് എ​ന്ന സം​ശ​യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്. എ​ൻ​സി​പി​യു​ടെ സം​സ്ഥാ​ന മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്ന എ​സ്.​വി.​എ.​സ​ലീ​മി​നെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യി​രു​ന്നു.
സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി.​ചാ​ക്കോ​യും പ​ര​ന്പ​രാ​ഗ​ത​മാ​യി എ​ൻ​സി​പി​യി​ൽ തു​ട​രു​ന്ന നേ​താ​ക്ക​ളും പ​ല​യി​ട​ത്തും ത​ർ​ക്ക​ത്തി​ലാ​ണ്. ജി​ല്ല​യി​ലും ഇ​തു സം​ബ​ന്ധി​ച്ചു ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.