കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ചു
Friday, September 24, 2021 1:02 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ പെ​ട്ട വ​ട്ട​ക്ക​യ​ത്ത് ഒ​ള​വ​ക്കു​ന്നേ​ൽ അ​പ്പ​ച്ച​ന്‍റെ​യും മ​ഠ​ത്തി​ന​ക​ത്ത് ജോ​ൺ​സ​ന്‍റെ​യും പ​റ​മ്പി​ലെ കാ​ർ​ഷി​കവി​ള​ക​ൾ കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചു.
മു​തു​കാ​ട് നാ​ര​ങ്ങാ​പ​റ​മ്പി​ൽ ഷി​ജു​വി​ന്‍റെ കൃ​ഷി​യും ത​ക​ർ​ത്തു. പ്ര​ധാ​ന​മാ​യും ക​പ്പ, ചേ​ന, ചേ​മ്പ്, കാ​ച്ചി​ൽ എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്.

എ​എം​ആ​ർ ക​മ്മി​റ്റി​യി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ഫാ​ർ​മ​സി​സ്റ്റു​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന - ജി​ല്ലാ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ റ​സി​സ്റ്റ​ൻ​സ് (എ​എം​ആ​ർ) ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​മ്പോ​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഫാ​ർ​മ​സി​സ്റ്റു​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ൾ​ക്ക് നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കാ​ളി​ത്തം ന​ൽ​ക​ണ​മെ​ന്നും കേ​ര​ള പ്രൈ​വ​റ്റ് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​മി​ത​വും അ​നാ​വ​ശ്യ​വു​മാ​യ ഉ​പ​യോ​ഗം കാ​ര​ണം ആ​ന്‍റി​ബ​യോ​ട്ടി​ക് റ​സി​സ്റ്റ​ന്‍റ് ബാ​ക്ടീ​രി​യ എ​ന്ന സൂ​പ്പ​ർ ബ​ഗ് ന​മ്മു​ടെ രോ​ഗ​ചി​കി​ത്സ​യ്ക്കു ഭീ​ഷ​ണി​യാ​യി​ത്തീ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ക​ർ​മ​പ​ദ്ധ​തി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ഇ​ത്ത​ര​മൊ​രു ബോ​ധ​വ​ത്ക​ര​ണ ഉ​ദ്യ​മ​ത്തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​യ​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ എ​സ്.​ഡി. സ​ലീ​ഷ് ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.