ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്കും ധ​ർ​ണ​യും ന​ട​ത്തി
Saturday, September 25, 2021 1:07 AM IST
കോ​ട​ഞ്ചേ​രി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ൽ പ്ര​തി​ഷേധി​ച്ച് അം​ഗ​ൻ​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പ്പേ​ഴ്സ്, ആ​ശാ​വ​ർ​കേ​ഴ്സ്, പാ​ച​ക തൊ​ഴി​ലാ​ളി എ​ന്നി​വ​ർ ഭാ​ഗ​മാ​യ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ കോ​ട​ഞ്ചേ​രി പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കോ​വി​ഡ് കാ​ല​ത്ത് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, കോ​വി​ഡ് ഡൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന​വ​രെ മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക, ജോ​ലി സ്ഥി​ര​ത - മി​നി​മം വേ​ത​നം എ​ന്നി​വ ഉ​റ​പ്പു വ​രു​ത്തു​ക, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ​വ​ത്ക്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, ജ​ന​വി​രു​ദ്ധ ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​എ​സ്. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബൂ​ബ​ക്ക​ർ മൗ​ല​വി, വി.​എ. ലൈ​ല, കെ. ​ലൂ​സി, പു​ഷ്പ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.