സ്കീം ​വ​ർ​ക്കേ​ഴ്സ് പ്ര​വ​ർ​ത്ത​ക​ർ ച​ക്കി​ട്ട​പാ​റ​യി​ൽ ധ​ർ​ണ ന​ട​ത്തി
Saturday, September 25, 2021 1:07 AM IST
ച​ക്കി​ട്ട​പാ​റ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു സ്കീം ​വ​ർ​ക്കേ​ഴ്സ് സം​യു​ക്ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശ വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ, ആ​ശാ വ​ർ​ക്ക​ർ, സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ച​ക്കി​ട്ട​പാ​റ പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ച​ക്കി​ട്ട​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​പി. ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് അം​ഗം ഇ.​പി. നു​സൃ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ആ​ലീ​സ്‌, ഇ.​എം. ശ്രീ​ജി​ത്ത് എ​ന്നി​വ​രും സ​മ​ര നേ​താ​ക്ക​ളാ​യ ഇ.​ടി. പ്ര​സ​ന്ന, വി.​ജെ. ഏ​ലി​യാ​മ്മ, എം.​എ​സ്. മ​റി​യാ​മ്മ, ബി​ന്ദു ജോ​ർ​ജ്, കെ.​ഒ. എ​ത്സ​മ്മ, വി. ​ല​ത, ദേ​വി ന​രി​ന​ട, കെ. ​രാ​ഗി​ണി, ജി​ജി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
21000 രൂ​പ മി​നി​മം വേ​ജ​സ് അ​നു​വ​ദി​ക്കു​ക, പ്ര​തി​മാ​സം 10,000 രൂ​പ റി​സ്ക് അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ക, പെ​ൻ​ഷ​ൻ 10,000 രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു സ​മ​രം ന​ട​ത്തി​യ​ത്.