ചി​റ്റാ​രി മ​ല​യ്ക്ക് ഒ​രു പൊ​ൻ തൂ​വ​ൽ; വോ​ളീ​ബോ​ളി​ൽ അ​ഭി​ന​വ് സു​രേ​ഷി​ന് സ്വ​ർ​ണ മെ​ഡ​ൽ
Sunday, September 26, 2021 1:18 AM IST
നാ​ദാ​പു​രം: ചി​റ്റാ​രി​മ​ല​യു​ടെ യ​ശ​സ് വാ​നോ​ളം ഉ​യ​ർ​ത്തി അ​ഭി​ന​വ് സു​രേ​ഷി​ന് സ്വ​ർ​ണ മെ​ഡ​ൽ. ഈ ​മാ​സം 17, 18 തി​യ​തി​ക​ളി​ൽ ഹ​രി​യാ​ന​യി​ലെ റോ​ഹി​ത്കി​ൽ ന​ട​ന്ന ഏ​ഴാ​മ​ത് സ്റ്റു​ഡ​ന്‍റ് ഒ​ളി​ന്പി​ക്സ് അ​ണ്ട​ർ 17 വോ​ളി​ബോ​ളി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ കേ​ര​ള ടീം ​അം​ഗ​മാ​യി​രു​ന്നു അ​ഭി​ന​വ്. വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റാ​രി മ​ല​യി​ൽ നി​ന്ന് കാ​യി​ക രം​ഗ​ത്ത് ക​ട​ന്നു​വ​ന്ന ആ​ദ്യ പ്ര​തി​ഭ​യാ​ണ് തെ​റ്റ​ത്ത് സു​രേ​ഷി​ന്‍റെ മ​ക​ൻ അ​ഭി​ന​വ് സു​രേ​ഷ്.
വെ​ള്ളി​യോ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ണ്ണി​ന് പ​ഠി​ച്ച് കൊ​ണ്ടി​രി​ക്കെ മ​ക​ന്‍റെ വോ​ളി​ബോ​ൾ ക​ളി​യോ​ടു​ള്ള താ​ത്പ​ര്യ​വും ക​ഴി​വും തി​രി​ച്ച​റി​ഞ്ഞ സു​രേ​ഷ് മ​ക​നെ പ്ല​സ് വ​ൺ പ​ഠ​നം ഒ​ഴി​വാ​ക്കി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പേ​രാ​വൂ​രി​ലെ ജി​മ്മി ജോ​ർ​ജ് വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി​യി​ൽ 2021 ജ​നു​വ​രി​യി​ൽ കോ​ച്ചിം​ഗി​ന് ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. കൂ​ലി വേ​ല​ക്കാ​ര​നാ​യ സു​രേ​ഷ് 6000 രൂ​പ മാ​സ​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​നും ഹോ​സ്റ്റ​ൽ ഫീ​സും ന​ൽ​കി​യാ​യി​രു​ന്നു പ​രി​ശീ​ല​നം. ബി​നു, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​യി​രു​ന്നു പ​രി​ശീ​ല​ക​ർ. എ​ട്ടു മാ​സം കൊ​ണ്ട് ഹ​രി​യാ​ന​യി​ൽ ന​ട​ക്കു​ന്ന സ്റ്റു​ഡ​ൻ​സ് ഒ​ളി​മ്പി​ക്സി​ൽ കേ​ര​ള​ത്തി​നാ​യി ക​ളി​ക്കാ​ൽ അ​ക്കാ​ഡ​മി​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 24 പേ​രി​ൽ ഒ​രാ​ളാ​യി അ​ഭി​ന​വും മാ​റി.
മ​ത്സ​ര​ത്തി​ൽ ഒ​ഫ​ന്‍റ​റാ​യി മു​ൻ നി​ര​യി​ൽ ക​ളി​ച്ചാ​ണ് കേ​ര​ള​ത്തി​നാ​യി സ്വ​ർ​ണം നേ​ടി​യ​ത്. ഈ ​വ​ർ​ഷം പ്ല​സ് വ​ൺ തു​ട​രാ​നാ​യി ആ​റ​ള​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ണ്ട്. മാ​താ​വ് സ​റീ​ന​യും മ​ക​ന്‍റെ വോ​ളീ​ബോ​ൾ ക​ളി​യോ​ടു​ള്ള താ​ത്പ​ര്യ​ത്തി​ന് എ​തി​രു നി​ന്നി​ല്ല. സു​രേ​ഷ് - സ​റീ​ന ദ​മ്പ​തി​ക​ളു​ടെ മൂ​ന്നു മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​ണ് അ​ഭി​ന​വ്.