പാ​ത്രം ത​ല​യി​ൽ കു​ടു​ങ്ങി: ര​ണ്ടു വ​യ​സു​കാ​ര​ന് ര​ക്ഷ​ക​രാ​യി മു​ക്കം ഫ​യ​ർ​ഫോ​ഴ്സ്
Sunday, September 26, 2021 1:20 AM IST
മു​ക്കം: അ​ലൂ​മി​നി​യം പാ​ത്രം ത​ല​യി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​വ​യ​സു​കാ​ര​ന് ര​ക്ഷ​ക​രാ​യി മു​ക്കം ഫ​യ​ർ​ഫോ​ഴ്സ്. കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ ഖാ​ദ​ർ - അ​ർ​ഷി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് സി​നാ​ന്‍റെ ത​ല​യി​ലാ​ണ് ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ അ​ലു​മി​നി​യം പാ​ത്രം കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ പാ​ത്രം കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.
വീ​ട്ടു​കാ​ർ കൊ​ടു​വ​ള്ളി പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും പോ​ലീ​സ് കു​ട്ടി​യെ മു​ക്കം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ട​നെ വീ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും കു​ട്ടി​യു​മാ​യി മു​ക്കം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് പാ​ത്രം മു​റി​ച്ച് കു​ട്ടി​യു​ടെ ത​ല പാ​ത്ര​ത്തി​ൽ​നി​ന്നും പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.
മു​ക്കം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഷം​സു​ദ്ദീ​ൻ, അ​സി. ഫ​യ​ർ ഓ​ഫീ​സ​ർ വി​ജ​യ​ൻ ന​ടു​ത്തൊ​ടി ക​യ്യി​ൽ, സീ​നി​യ​ർ ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​സി. മ​നോ​ജ്, കെ. ​നാ​സ​ർ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ സു​ബി​ൻ, ടി.​എ​സ്. സി​ബി, മ​ഹേ​ഷ്, മ​നു പ്ര​സാ​ദ്, അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.