ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, September 26, 2021 9:53 PM IST
മു​ക്കം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന് മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ തു​ട​ക്ക​മാ​യി. ഒ​ക്ടോ​ബ​ർ ര​ണ്ടു വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്ക​ൽ, ഹ​രി​ത ക​ർ​മ്മ​സേ​ന ബോ​ധ​വ​ത്ക്ക​ര​ണം, പൊ​തു ശൗ​ചാ​ല​യ​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ സം​ഘ​ടി​പ്പി​ക്കും. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​ജി​ത പ്ര​ദീ​പ് അ​ധ്യ​ക്ഷ​യാ​യി.
ജെ​എ​ച്ച്ഐ എ.​ആ​ർ. അ​ജീ​ഷ്, കൗ​ൺ​സി​ല​ർ​മാ​രാ​യ വേ​ണു​ഗോ​പാ​ല​ൻ, ജോ​ഷി​ല, അ​നി​ത കു​മാ​രി, വ​സ​ന്ത​കു​മാ​രി, ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യ ബൈ​ജു, ഷെ​റി, അ​ജീ​ഷ്, ബേ​ബി എ​ന്നി​വ​ർ​ക്കും ഹ​രി​ത​ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ളാ​യ റീ​ന, അ​ജി​ത എ​ന്നി​വ​ർ​ക്കും അ​നു​മോ​ദ​ന പ​ത്ര​വും ഫ​ല​ക​വും ന​ൽ​കി.