ഓ​പറേ​ഷ​ൻ പി​ ഹ​ണ്ട്: ഒ​രാ​ൾ പി​ടി​യി​ൽ
Sunday, September 26, 2021 9:55 PM IST
എ​ട​ക്ക​ര: ഓ​പ്പ​റേ​ഷ​ൻ പി ​ഹ​ണ്ടി​ൽ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി പോ​ലി​സ് പി​ടി​യി​ൽ. വെ​ള്ള​ക്ക​ട്ട ചീ​നി​ക്ക​ൽ അ​ബ്ദു​ൽ വ​ദൂ​ദി​നെ​യാ​ണ് (31) വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഓ​ണ്‍​ലൈ​നി​ൽ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ സ്ഥി​ര​മാ​യി കാ​ണു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സ്, മ​ല​പ്പു​റം ജി​ല്ലാ സൈ​ബ​ർ സെ​ല്ലി​ന്‍റെ കീ​ഴി​ൽ സ്പെ​ഷ​ൽ ടീം ​രൂ​പി​ക​രി​ച്ച് ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​പ്പ​റേ​ഷ​ൻ പി ​ഹ​ണ്ട് എ​ന്ന പേ​രി​ട്ടാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ ന​ട​ത്തി​യ റെ​യ്ഡ്.
പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൊ​ബൈ​ൽ​ഫോ​ണ്‍ വ​ഴി അ​ശ്ലീ​ല വെ​ബ്സൈ​റ്റി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​വാ​യി ക​ണ്ട​താ​യും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ച്ച​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ പ​തി​വാ​യി കാ​ണു​ന്ന​വ​രെ​യും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​വ​രെ​യും സൈ​ബ​ർ സെ​ൽ വ​ഴി നി​രീ​ക്ഷി​ച്ച​ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി സൈ​ബ​ർ സെ​ൽ ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ​ഫോ​ണ്‍ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​നു കൈ​മാ​റി. നി​രോ​ധി​ത സൈ​റ്റു​ക​ളി​ൽ​നി​ന്നു കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക​യോ കാ​ണു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ൽ പോ​ക്സോ കേ​സ് കൂ​ടി ചാ​ർ​ജ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.