ക്വാ​റി മാ​ലി​ന്യം തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കിവി​ടു​ന്നു; യൂ​ണി​റ്റി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം
Tuesday, September 28, 2021 12:16 AM IST
മു​ക്കം: ക്വാ​റി മാ​ലി​ന്യ​മാ​യ സ്ല​റി തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​താ​യാ​രോ​പി​ച്ച് ക്വാ​റി യൂ​ണി​റ്റി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. തോ​ട്ടു​മു​ക്ക​ത്തി​ന് സ​മീ​പം പു​തി​യ​നി​ടം ചേ​ലൂ​പ്പാ​റ ക്വാ​റി​ക്കെ​തി​രെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചെ​യ്ത മ​ഴ​യു​ടെ മ​റ​വി​ൽ നി​ര​വ​ധി പേ​ർ അ​ല​ക്കാ​നും കു​ളി​ക്കാ​നു​മു​പ​യോ​ഗി​ക്കു​ന്ന തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കി വി​ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പേ​ർ ഉ​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യ​ട​ക്കം സ്ഥി​തി ചെ​യ്യു​ന്ന​ത് ഈ ​തോ​ടി​നോ​ട് ചേ​ർ​ന്നാ​ണ്. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കു​ള​ത്തി​ലും മാ​ലി​ന്യം ക​ല​ർ​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
വി​വ​ര മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രീം പ​ഴ​ങ്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. സു​ഫി​യാ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് മു​ക്കം പോ​ലീ​സും കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റും സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മാ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.