വ​നി​താ​സം​ഗ​മ​വും കേ​ശ​ദാ​ന​വും ന​ട​ത്തി
Tuesday, October 12, 2021 12:59 AM IST
താ​മ​ര​ശേ​രി : താ​മ​ര​ശേ​രി രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ​സം​ഗ​മ​വും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി കേ​ശ​ദാ​ന യ​ജ്ഞ​വും ന​ട​ത്തി. മാ​ർ മ​ങ്കു​ഴി​ക്ക​രി മെ​മ്മോ​റി​യ​ൽ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം കോ​ഴി​ക്കോ​ട് മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​താ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​മി തേ​വ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ അ​ൽ​ഫോ​ൻ​സ മാ​ത്യു പ്ര​സം​ഗി​ച്ചു. തൃ​ശൂ​ർ അ​മ​ല കാ​ൻ​സ​ർ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന കേ​ശ​ദാ​ന​യ​ജ്ഞ​ത്തി​ൽ നൂ​റോ​ളം​പേ​ർ ഇ​തു​വ​രെ കേ​ശ​ദാ​നം ന​ട​ത്തി. നി​ര​വ​ധി വ​നി​താ പ്ര​തി​നി​ധി​ക​ളും കേ​ശ​ദാ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത സം​ഗ​മ​ത്തി​ൽ സ്ത്രീ​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യ​ത്തെ സം​ബ​ന്ധി​ച്ച് സിസ്റ്റർ ​ജി​നു എം​എ​സ്ജെ ക്ലാ​സ് ന​യി​ച്ചു. ഫാ. ​ജോ​ർ​ജ് വെ​ള്ള​യ്ക്കാ​ക്കു​ടി​യി​ൽ, സി​സ്റ്റ​ർ ഷാ​ർ​ല​റ്റ് റോ​സ് സി​എം​സി, സെ​ക്ര​ട്ട​റി അ​മൃ​ത തെ​ങ്ങ​നാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.