കനത്തമഴ: ജി​ല്ല​യി​ൽ വ്യാ​പ​ക​നാ​ശം
Wednesday, October 13, 2021 12:54 AM IST
സ്വ​ന്തം ലേ​ഖ​ക​ര്‍

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ മ​ഴ ക​ന​ത്തു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ മി​ക്ക​തും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് ആ​വ​ശ്യ​ത്തി​ന് ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്കാ​ന്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം. ന​ഗ​ര​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ സ്ഥ​ല​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ള​ക്ട​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ഴി​ക്ക​ലി​ല്‍ വെ​ള്ളം ക​യ​റി ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യ​ത് പ​രി​ശോ​ധി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ​ന്‍.​തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി അ​റി​യി​ച്ചു. വെ​ള്ളം ഉ​യ​ര്‍​ന്നാ​ല്‍ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​ത്തി​ന് ബോ​ട്ട് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ പ്ര​കൃ​തി​ക്ഷോ​ഭം ഉ​ണ്ടാ​യാ​ല്‍ ര​ക്ഷ​ാപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ, പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ള്‍ സ​ജ്ജ​മാ​ണ്. ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ആ​ളു​ക​ള്‍ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി. മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ നി​ന്നും ആ​ളു​ക​ള്‍ മാ​റി താ​മ​സി​ക്കാ​ന്‍ ത​യാ​റാ​വ​ണം. അ​ത്യാ​വ​ശ്യകാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളു​മാ​യി ആ​ളു​ക​ള്‍ ന​ഗ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ല്‍ സ്വ​യം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ല്‍ കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ നാ​ല് ഇ​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പു​ക​ള്‍ തു​റ​ന്ന​ത്. വേ​ങ്ങേ​രി വി​ല്ലേ​ജി​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ യു​പി സ്‌​കൂ​ള്‍, വേ​ങ്ങേ​രി യു​പി സ്‌​കൂ​ള്‍, പ്രൊ​വി​ഡ​ന്‍​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും പു​തി​യ​ങ്ങാ​ടി വി​ല്ലേ​ജി​ല്‍ പു​തി​യ​ങ്ങാ​ടി ജി​എം​യു​പി സ്‌​കൂ​ളി​ലു​മാ​ണ് ക്യാ​മ്പ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.

ന​ഗ​രം വെ​ള്ള​ത്തി​ല്‍;
വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം

കോ​ഴി​ക്കോ​ട്: ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം. മാ​വൂ​ര്‍​റോ​ഡ്, പു​തി​യ​ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​രം, സ്റ്റേ​ഡി​യം ജം​ഗ്ഷ​ന്‍, ശ്രീ​ക​ണേ്ഠ​ശ്വ​രം റോ​ഡ്, മി​ഠാ​യി തെ​രു​വ്, വെ​ള്ള​യി​ല്‍ എ​ന്നീ ഭാ​ഗ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ലെ പ​ല ക​ട​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. മാ​വൂ​ര്‍​റോ​ഡി​ലെ ക​ട​ക​ളി​ലും സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണു​ള്ള​ത്. പ​ല​യി​ട​ത്തും വെ​ള്ളം ഒ​ഴു​കി​പോ​വാ​നി​ട​മി​ല്ലാ​തെ കെ​ട്ടി​ക്കിട​ക്കു​ക​യാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ള​ല്ലാ​തെ ഓ​ട്ടോ​യ്ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ കൂ​ടി പോ​ലും പോ​വാ​ന്‍ പ​റ്റാ​ത്ത വി​ധം വെ​ള്ള​മു​യ​ര്‍​ന്നു.

മ​ല​യോ​ര​ത്ത്
വ​ന്‍ നാ​ശ​ന​ഷ്ടം

മു​ക്കം: മൂ​ന്നു ദി​വ​സ​ത്തോ​ള​മാ​യി തി​മി​ര്‍​ത്തു പെ​യ്യു​ന്ന മ​ഴ​യി​ല്‍ മാ​വൂ​ര്‍, ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. മ​ണ്ണി​ടി​ഞ്ഞും മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു​മാ​ണ് ന​ഷ്ടം സം​ഭ​വി​ച്ച​ത്. കാ​ര്‍​ഷി​കവി​ള​ക​ള്‍​ക്കും ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മി​ക്ക​യി​ട​ത്തും വീ​ടു​ക​ള്‍​ക്കും വ​ലി​യ ഭീ​ഷ​ണി​യു​ണ്ട്. മാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മേ​ച്ചേ​രികു​ന്ന് ഗോ​ശാ​ലം പ​റ​മ്പി​ലെ കൃ​ഷ്ണ​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ണു.​

സ​മീ​പ​ത്തെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ അ​രി​കി​ലേ​ക്കാ​ണ് വീ​ണ​ത്. ഇ​വി​ടെ ഇ​രു​പ​തു മീ​റ്റ​റി​ല​ധി​കം ഭാ​ഗം ഇ​ടി​ഞ്ഞി​ട്ടു​ണ്ട്.

മ​റ്റു വ​ശ​ങ്ങ​ളും ഏ​തു നി​മി​ഷ​വും വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ചാ​ലി​യാ​റും ചെ​റു​പു​ഴ​യും നി​റ​ഞ്ഞു ക​വി​ഞ്ഞാ​ണ് കൃ​ഷി​യി​ട​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​ത്. മാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ താ​ത്തൂ​ര്‍ പൊ​യി​ല്‍, പ​ള്ളി​യോ​ള്‍, ആ​യം​കു​ളം, ആ​മ്പി​ലേ​രി ഭാ​ഗ​ത്താ​ണ് കൃ​ഷി നാ​ശം കൂ​ടു​ത​ലും സം​ഭ​വി​ച്ച​ത്.

ക​ണ്‍​ട്രോ​ള്‍
റൂ​മു​ക​ള്‍ തു​റ​ന്നു

താ​ലൂ​ക്കു​ക​ളി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്നു. കോ​ഴി​ക്കോ​ട് -0495 2372966, കൊ​യി​ലാ​ണ്ടി- 0496 2620235, വ​ട​ക​ര- 0496 2522361, താ​മ​ര​ശേ​രി- 0496 2223088, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ ക​ണ്‍​ട്രോ​ള്‍ റൂം- 0495 2371002. ​ടോ​ള്‍​ഫ്രീ ന​മ്പ​ര്‍ - 1077.

കു​റ്റ്യാ​ടി: വേ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​റി​ച്ച​കം, മ​ണി​മ​ല, ഒ​ളൊ​ടി താ​ഴെ റോ​ഡി​ലെ​ കി​ഴ​ക്കെവ​ള​പ്പി​ൽ ഭാ​ഗം റോ​ഡ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ക​രി​ങ്ക​ൽ ഭി​ത്തി ത​ക​ർ​ന്ന് തൊ​ട്ട​ടു​ത്ത വീ​ടി​ന്‍റെ മു​മ്പി​ലേ​ക്ക് ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. റോ​ഡി​ന്‍റെ ബാ​ക്കി ഭാ​ഗ​ത്തെ ക​രി​ങ്ക​ൽ ഭി​ത്തി​യും ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.​ നി​ല​വി​ൽ 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ മ​ണി​മ​ല -ഒ​ളൊ​ടി താ​ഴെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 60 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി.​എം.​യ​ശോ​ദ അ​റി​യി​ച്ചു.

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ല്‍ മ​ഴ ശ​ക്ത​മാ​യ തു​ട​രു​ന്ന​ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തുടർന്നു നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചു. വി​യ്യൂ​ര്‍, പ​ന്ത​ലാ​യ​നി, ചെ​ങ്ങോ​ട്ടു​കാ​വ്, തു​റ​യൂ​ര്‍, തി​ക്കോ​ടി വി​ല്ലേ​ജു​ക​ളി​ലാ​ണ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ര്‍​പ്പി​ച്ച​ത്. വി​യ്യൂ​ര്‍ ചോ​ര്‍​ച്ച പാ​ല​ത്തി​നു സ​മീ​പം വെ​ള്ളം ക​യ​റി, വി​യ്യൂ​ര്‍ വി​ല്ലേ​ജി​ല്‍ 12 കു​ടും​ബ​ങ്ങ​ളി​ലെ 50 പേ​രെ​യാ​ണ് മാ​റ്റി താ​മ​സി​പ്പി​ച്ച​ത്.

നാ​ദാ​പു​രം: മ​ഴ ശ​ക്ത​മാ​യ​തോ​ടെ നാ​ദാ​പു​രം മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം. ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഉ​മ്മ​ത്തൂ​രി​ൽ വീ​ട് ത​ക​ർ​ന്നു.​ ക​ല്ലാ​ച്ചി ടൗ​ണി​ൽ റോ​ഡി​ലും, ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി ക​ന​ത്ത നാ​ശം. ര​ണ്ട് ദി​വ​സ​മാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ നാ​ദാ​പു​രം - കു​റ്റ്യാ​ടി സം​സ്ഥാ​ന പാ​ത​യി​ൽ ക​ല്ലാ​ച്ചി മ​ത്സ്യമാ​ർ​ക്ക​റ്റ് പ​രി​സ​രം റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഉ​മ്മ​ത്തൂ​ർ എ​സ്ഐ ​ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ പ​രി​സ​ര​ത്തെ കി​ഴ​ക്ക​യി​ൽ കൃ​ഷ്ണ​ന്‍റെ ഓ​ട് മേ​ഞ്ഞ ഇ​രു​നി​ല വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ വ​രാ​ന്ത​യു​ടെ മേ​ൽ​ക്കൂ​ര​യാ​ണ് പൊ​ടു​ന്ന​നെ ത​ക​ർ​ന്ന് വീ​ണ​ത്. ക​ല്ലാ​ച്ചി ടൗ​ണി​ൽ മ​ത്സ്യമാ​ർ​ക്ക​റ്റി​ന് മു​ന്നി​ലെ റോ​ഡി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ്സ​വും നേ​രി​ട്ടു.

പെ​രു​വ​ണ്ണാ​മൂ​ഴി: ചെ​മ്പ​നോ​ട - പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡി​ൽ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ എ​തി​ർവ​ശ​ത്തെ തി​ണ്ട് ഇ​ന്ന​ല​ത്തെ ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞ​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പെ​രു​വ​ണ്ണാ​മൂ​ഴി വ​നഭാ​ഗ​ത്തെ പാ​ത​യോ​ര​മാ​ണു ഇ​ടി​ഞ്ഞ​ത്. ഇ​വി​ടം കെ​ട്ടി സം​രം​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ വാ​ഹ​നയാ​ത്ര​ക്കാ​ർ​ക്ക് ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ്.

തെ​ങ്ങ് വൈ​ദ്യു​തി
ലൈ​നി​നു മീ​തെ വീ​ണു

ച​ക്കി​ട്ട​പാ​റ: ക​ന​ത്ത മ​ഴ​യി​ൽ വൈ​ദ്യു​തി ലൈ​നി​നു മീ​തെ തെ​ങ്ങ് മു​റി​ഞ്ഞു വീ​ണു. ച​ക്കി​ട്ട​പാ​റ - ചെ​മ്പ്ര റോ​ഡി​ൽ ചെ​റു​വു​ള്ളാ​ട്ടു പ​ടി​യി​ൽ പാ​ത​യോ​ര തി​ണ്ടി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ ചെ​രി​ഞ്ഞു നി​ന്നി​രു​ന്ന വ​ലി​യ തെ​ങ്ങാ​ണു ര​ണ്ടാ​യി ഒ​ടി​ഞ്ഞു ലൈ​നി​ൽ തൂ​ങ്ങി കി​ട​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ച​ക്കി​ട്ട​പാ​റ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ​ത്തി തെ​ങ്ങ് ഭാ​ഗ​ങ്ങ​ൾ ലൈ​നി​ൽ നി​ന്നു നീ​ക്കി.​തെ​ങ്ങ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​താ​യി ‘ദീ​പി​ക’ ക​ഴി​ഞ്ഞ ദി​വ​സം വാ​ര്‍​ത്ത ന​ല്‍​കി​യി​രു​ന്നു.