ഐ​സി​ഡി​എ​സ്‌ വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി
Wednesday, October 13, 2021 12:54 AM IST
കോ​ട​ഞ്ചേ​രി: ഐ​സി​ഡി​എ​സി​ന്‍റെ 45-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 33 അം​ഗ​ൻ​വാ​ടി​ക​ളി​ലെ ടീ​ച്ച​ർ​മാ​രു​ടെ​യും ഹെ​ൽ​പ്പ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സി​ബി​ഷ​നും ഭ​ക്ഷ്യഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സ്സി ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ റി​യാ​നാ​സ് സു​ബൈ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പൊ​റാ​ളി ക്വാ​റി ഖ​ന​നം: ക​ന​ത്ത മ​ഴ​യി​ലും
സ​മ​ര​ക്കാ​ർ സ​ജീ​വം

കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് പൊ​റാ​ളി ക്വാ​റി​യു​ടെ ഖ​നനാ​നു​മ​തി റ​ദ്ദ്‌ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മ​ര​സ​മി​തി ന​ട​ത്തി വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​രം ഇ​ന്ന​ല​ത്തെ കോ​രി ചൊ​രി​യു​ന്ന മ​ഴ​യി​ലും സ​ജീ​വം. ഇ​ന്ന​ലെ സ​മ​രം മു​പ്പ​ത് ദി​വ​സം പി​ന്നി​ട്ടു. വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ബി മ്ലാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
മ​നോ​ജ്‌ പൊ​ട്ട​ൻ​പ്ലാ​ക്ക​ൽ, എം.​എ.​ച​ന്ദ്ര​ൻ, ജോ​ൺ​സ​ൺ പാ​റെ​ക്കാ​ട്ടി​ൽ, ഏ​ല​മ്മ മു​റി​ഞ്ഞ​ക​ല്ലേ​ൽ, പു​ഷ്പ മാ​ളി​യേ​ക്കാ​ൽ, ജോ​യ​ൽ കു​മ്പു​ക്ക​ൽ, ബേ​ബി വ​ട​ക്കേ​മു​റി​യി​ൽ, റോ​യ് പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.