മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, October 13, 2021 10:50 PM IST
കൊ​യി​ലാ​ണ്ടി: മ​ത്സ്യ​ബ​ന്ധ​ത്തി​നു പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കൊ​യി​ലാ​ണ്ടി പെ​രു​വ​ട്ടൂ​ര്‍ ന​രി​നി​ര​ങ്ങി കു​നി. ഫാ​ത്തി​മാ​സ് അ​ബൂ​ബ​ക്ക​ര്‍ (61) ആ​ണ് മ​രി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം.

വ​ഞ്ചി​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ത്തി​ന് പോ​യ അ​ബൂ​ബ​ക്ക​റി​ന് ക​ട​ലി​ൽ​വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞു വീ​ഴു​ക​യു​മാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ വ​ഞ്ചി ക​ര​യ്‌​ക്കെ​ത്തി​ച്ച് കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ. ഷ​രീ​ഫ. മ​ക്ക​ൾ: സ​മ​ദ് (ദു​ബൈ), സു​മ​യ്യ, സ​ഹ​ദ്, മ​രു​മ​ക്ക​ൾ മ​റി​യം, ജു​മാ​ന, ഷം​സു​ദ്ധീ​ൻ, ക​ബ​റ​ട​ക്കം ഇ​ന്ന്.