തേ​വ​ർ​മ​ല-കാഞ്ഞിലാട് സടക്ക് റോ​ഡ് പൊ​ട്ടിപ്പൊ​ളി​ഞ്ഞി​ട്ട് മൂ​ന്നുവ​ർ​ഷം
Sunday, October 17, 2021 12:24 AM IST
കോ​ട​ഞ്ചേ​രി: പൊ​ട്ടി​പ്പൊളി​ഞ്ഞ തേ​വ​ർ​മ​ല - കാ​ഞ്ഞി​ലാ​ട് സടക്ക് റോ​ഡ് യാ​ത്രാ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ സ​ഡ​ക് യോ​ജ​ന പ​ദ്ധ​തി​പ്ര​കാ​രം 2008ൽ ​പ​ണി പൂ​ർ​ത്തീ​ക​രി​ച്ച കോ​ട​ഞ്ചേ​രി നി​ര​ന്നപാ​റ റോ​ഡി​ൽ നി​ന്നും തെ​യ്യ​പ്പാ​റ തേ​ക്കി​ൻ​തോ​ട്ടം സ്കൂ​ളി​ന്‍റെ മു​ന്നി​ൽ അ​വ​സാ​നി​ക്കു​ന്ന തേ​വ​ർ​മ​ല - കാ​ഞ്ഞി​ലാ​ട് റോ​ഡ് മൂ​ന്നു വ​ർ​ഷം മു​മ്പു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​രു​ക​യാ​യി​രു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ ആ​ണ് ഈ ​റോ​ഡ് ഇ​പ്പോ​ൾ ഉ​ള്ള​ത്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് തേ​വ​ർ​മ​ല​ക്ക​ടു​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​കു​ക​യും റോ​ഡി​ലേ​ക്ക് വ​ന്ന കൂ​റ്റ​ൻ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ട്ടി​ച്ചു മാ​റ്റി​യി​രു​ന്നു. 2.300 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ഈ ​റോ​ഡ് എ​ത്ര​യും പെ​ട്ടെ​ന്ന് റീ​ടാ​റിം​ഗ് ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.