പ​ശു​ക്കു​ട്ടി​യെ ര​ക്ഷി​ച്ചു
Sunday, October 17, 2021 12:24 AM IST
പേ​രാ​മ്പ്ര: 15 അ​ടി താ​ഴ്ച​യു​ള്ള ക​നാ​ലി​ലെ സൈ​ഫ​ണി​ല്‍ വീ​ണ പ​ശു​ക്കു​ട്ടി​യെ പേ​രാ​മ്പ്ര ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ച്ചു. ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​ര്‍​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് പാ​റ​ക്കാ​ത്ത്താ​ഴ ബീ​രാ​ന്‍​കു​ട്ടി​യു​ടെ ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള പ​ശു​ക്കു​ട്ടി​യെ​​യാ​ണു ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. ഗി​രീ​ഷി​ന്‍റെ​യും സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ പി.​സി. പ്രേ​മ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ര്‍ ബ​ബീ​ഷ് ഇ​റ​ങ്ങി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. വി.​കെ.​നൗ​ഷാ​ദ്‌, അ​ന്‍​വ​ര്‍ സാ​ലി​ഹ്, അ​ജേ​ഷ്, ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.