വ​ന​വും കൃ​ഷി​യും സ​ര്‍​ക്കാ​ര്‍ ഒ​രു​പോ​ലെ സം​ര​ക്ഷി​ക്ക​ണം: പി.​ജെ. ജോ​സ​ഫ്
Sunday, October 17, 2021 12:26 AM IST
കോ​ഴി​ക്കോ​ട്: വ​ന​വും കൃ​ഷി​യും സ​ര്‍​ക്കാ​ര്‍ ഒ​രു​പോ​ലെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ. കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന വി​ല ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല. ക​ര്‍​ഷ​ക​രു​ടെ ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലാ​ണ് വ​ന്യ ജീ​വി​ക​ള്‍ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്. ആ​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ള്‍​ക്ക് വ​ന​ത്തി​ല്‍ ത​ന്നെ ഭ​ക്ഷ​ണ​വും വെ​ള്ള​വും ഒ​രു​ക്കി​യാ​ല്‍ ഇ​വ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് വ​രി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് ദ​ക്ഷി​ണ മ​ല​ബാ​ര്‍ നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​ര്‍​ട്ടി​യു​ടെ അ​ടി​ത്ത​റ വി​ക​സി​പ്പി​ക്ക​ണം. അ​തി​ന് കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം ആ​വ​ശ്യ​മാ​ണ്. പ്ല​സ്‌ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ പ​രാ​ജ​യ​മാ​ണ്. പ്ല​സ് വ​ണ്ണി​ന് കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ അ​നു​വ​ദി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​വും. കോ​വി​ഡ് നി​യ​ന്ത്രി​ക്കു​ന്ന​തി​ലും സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​സി. ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ്, സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ഡ്വ.​ജോ​യ് ഏ​ബ്ര​ഹാം, ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ര്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​പു​ജോ​ണ്‍ ജോ​സ​ഫ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഹെ​ല​ന്‍ ഫ്രാ​ന്‍​സി​സ്, കെ.​എ. ആ​ന്‍റ​ണി, മാ​ത്യു പേ​ഴ​ത്തി​ങ്ക​ല്‍, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ര്‍​ഗീ​സ്, വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ സ​ലാം, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ര്‍​ജ്, ജി​ല്ല സെ​ക്ര​ട്ട​റി രാ​ജീ​വ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.