ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വുംവ​ലി​യ പ​ക​ല്‍കൊ​ള്ള​: വി.​ഡി. സ​തീ​ശ​ന്‍
Sunday, October 17, 2021 12:26 AM IST
കോ​ഴി​ക്കോ​ട്: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ക​ല്‍ കൊ​ള്ള​യാ​ണ് കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണ​ത്തി​ല്‍ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ​ട്ടി​ട സ​മു​ച്ച​യം ആ​ലി​ഫ് ബി​ല്‍​ഡേ​ഴ്‌​സി​ന് ന​ല്‍​കി​യ​ത് ന​ഗ്‌​ന​മാ​യ അ​ഴി​മ​തി​യാ​ണ്. സി​പി​എം ബ​ന്ധ​മു​ള്ള​വ​രാ​ണ് ക​രാ​റി​ന്‍റെ ഇ​ട​നി​ല​ക്കാ​ർ. കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തെ കു​റി​ച്ച് ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണ​വും ക​രാ​റി​ലെ ക്ര​മ​ക്കേ​ടി​നെ കു​റി​ച്ച് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​വും ന​ട​ത്ത​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.
നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഗു​രു​ത​ര​മാ​യ അ​പാ​ക​ത​ക​ളു​ണ്ടെ​ന്നാ​ണ് ചെ​ന്നൈ ഐ​ഐ​ടി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പി​നെ ബാ​ധി​ക്കു​ന്ന ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ളു​ണ്ട്. എ​ന്നാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പും ഗു​രു​ത​ര പി​ഴ​വു​ക​ള്‍ ചൂ​ണ്ടി​കാ​ട്ടു​ന്ന ഈ ​റി​പ്പോ​ര്‍​ട്ട് പൂ​ഴ്ത്തി വ​ച്ചി​രി​ക്കു​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. ടെ​ന്‍​ഡ​റി​ല്ലാ​തെ 17കോ​ടി​ക്ക് ആ​ലി​ഫ് ക​മ്പി​നി​ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​ത് ഏ​ത് നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണം. സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​യെ വി​ജി​ല​ന്‍​സും വെ​ള്ള​പൂ​ശു​ക​യാ​ണ്.
അ​ഴി​മ​തി ന​ട​ത്തി​യ​വ​രെ പു​റ​ത്തു​കൊ​ണ്ടു വ​രാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ നി​ര്‍​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടും ക​രാ​റി​ലെ അ​ഴി​മ​തി​യും പു​റ​ത്തു കൊ​ണ്ടു​വ​രാ​ന്‍ കോ​ണ്‍​ഗ്ര​സ് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി. പ​ക​ല്‍ കൊ​ള്ള​യ്ക്ക് ഉ​ത്ത​ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​ക്കും വ​രെ യു​ഡി​എ​ഫ് ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ര്‍​ത്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. രാ​ഘ​വ​ന്‍ എം​പി, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം. നി​യാ​സ്, കെ​പി​സി​സി വ​ക്താ​വ് കെ.​സി. അ​ബു, മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് യു. ​രാ​ജീ​വ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു.