വാഴ്സിറ്റിയിൽ ഒ​ഴി​വു​ദി​ന​ങ്ങ​ളി​ലും ജോ​ലിചെ​യ്തു ജീ​വ​ന​ക്കാ​ർ
Monday, October 18, 2021 12:55 AM IST
തേ​ഞ്ഞി​പ്പ​ലം: കോ​വി​ഡി​നു മു​ന്പു​ള്ള അ​വ​സ്ഥ​യി​ലേ​ക്കു കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തെ എ​ത്തി​ക്കാ​നാ​യി ഒ​ഴി​വു​ദി​ന​ങ്ങ​ളി​ലും ജോ​ലി​യി​ൽ വ്യാ​പൃ​ത​രാ​യി ജീ​വ​ന​ക്കാ​ർ. പൂ​ജാ അ​വ​ധി​ക​ളി​ലും ഞാ​യ​റാ​ഴ്ച​യും ജോ​ലി​ക്കെ​ത്തി​യ ജീ​വ​ന​ക്കാ​ർ ന​ബി​ദി​ന​മാ​യ ചൊ​വ്വാ​ഴ്ച​യും പ്ര​വൃ​ത്തി ദി​ന​മാ​ക്കും.
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ. സേ​തു​നാ​ഥ്, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ സി.​കെ വി​ജ​യ​ൻ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​മാ​രാ​യ ടി. ​ജാ​ബി​ർ, രാ​ജീ​വ​ൻ മു​ണ്ട​യാ​ട്ട് വ​ള​പ്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ ഒ​ഴി​വു ദി​ന​ങ്ങ​ളി​ലും ജോ​ലി​യെ​ടു​ക്കു​ന്ന​ത്.2020 ൽ ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന ബി​രു​ദ​ത്തി​നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നും ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​പാ​ൽ മാ​ർ​ഗം വേ​ഗ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണു നി​ല​വി​ൽ. 30,000 വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് അ​യ​ച്ചു ന​ൽ​കു​ന്ന​ത്.