നെ​ല്ലി​പ്പൊയി​ൽ - മ​ഞ്ഞു​വ​യ​ൽ - ഇ​ല​ന്തു​ക​ട​വ് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാവശ്യം ശക്തം
Tuesday, October 19, 2021 1:04 AM IST
കോ​ട​ഞ്ചേ​രി: നെ​ല്ലിപ്പൊയി​ൽ - മ​ഞ്ഞു​വ​യ​ൽ - ഇ​ല​ന്തു​ക​ട​വ് റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ച് വെ​ള്ള​ക്കെട്ട് ഒ​ഴി​വാ​ക്കി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ൾ​ക്കും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​ർ​ഘ​ട​മാ​ണ്. ഇ​തേ​റോ​ഡി​ലു​ള്ള കോ​ട​ഞ്ചേ​രി മു​ത​ൽ പു​ലി​ക്ക​യം വ​രെ​യു​ള്ള റീ​ച്ച് വ​ള​രെ വേ​ഗ​ത്തി​ൽ പ​ണി​തീ​ർ​ത്തു കൊ​ടു​ത്തി​രു​ന്നു.
ഇ​പ്പോ​ൾ മ​ല​യോ​ര​ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ നെ​ല്ലി​പ്പൊ​യി​ൽ ഇ​ല​ന്തു​ക​ട​വ് ഭാ​ഗ​ത്ത് യാ​ത്ര ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 2020 ന​വം​ബ​റി​ൽ പ​ണി ആ​രം​ഭി​ച്ച​താ​ണെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ​ക്കൊ​ണ്ട് ഇ​ട​യ്‌​ക്കു​വച്ചു പ​ണി നി​ർ​ത്തി. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ക​രി​ങ്ക​ൽ കെ​ട്ടു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും പ​ണി പാ​തി​ വ​ഴി​യി​ലാ​ണ്. ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ത്തോ​ള​മാ​യി ഒ​രു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​വി​ടെ ന​ട​ക്കു​ന്നി​ല്ല.
ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കീ​ഴി​ലു​ള്ള പൈ​പ്പ് ലൈ​നു​ക​ളും മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​താ​ണ് നി​ർ​മാ​ണം മു​ട​ങ്ങു​വാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.
പൈ​പ്പ് ലൈ​ൻ മാ​റ്റു​വാ​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​വ​ദി​ച്ച ഫ​ണ്ട് മ​തി​യാ​കാ​തെ വ​രു​ന്ന​തു​കൊ​ണ്ടാ​ണ് പ​ണി മു​ട​ങ്ങി​യ​തെ​ന്ന് ക​രു​തു​ന്നു.