പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ റ​ഗ്ബി കോ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി
Tuesday, October 19, 2021 1:05 AM IST
കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ റ​ഗ്ബി പ​രി​ശീ​ല​ക​ന്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളി​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ കോ​ച്ചി​നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
15 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ റ​ഗ്ബി പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം കോ​ച്ച് 15 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ വ​ച്ചു ഉ​പ​ദ്ര​വി​ച്ച​താ​യാ​ണ് പ​രാ​തി. പെ​ണ്‍​കു​ട്ടി ത​ന്നെ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്നു പോ​ലീ​സ് കോ​ച്ചി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കോ​ച്ച് പ​റ​യു​ന്ന​ത്.

കെ.​പി.​അ​നി​ല്‍​കു​മാ​ര്‍ ഷോ​പ്‌​സ് ആ​ന്‍​ഡ്
ക​മേ​ഴ്‌​സ്യ​ല്‍ എം​പ്ലോ​യി​സ് യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് വി​ട്ടു സി​പി​എ​മ്മി​ലെ​ത്തി​യ കെ.​പി.​അ​നി​ല്‍​കു​മാ​റി​നെ ഷോ​പ്‌​സ് ആ​ന്‍​ഡ് ക​മേ​ഴ്‌​സ്യ​ല്‍ എം​പ്ലോ​യി​സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) ജി​ല്ലാ പ്ര​സി​ഡ​ന്‍റായി തെര​ഞ്ഞെ​ടു​ത്തു.
ഇ​പ്പോ​ള്‍ സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​ന ര​ക്ഷാ​ധി​കാ​ര പ​ട്ടി​ക​യി​ലും ഇ​ദ്ദേ​ഹ​ത്തെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു.
പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ച്ച ഘ​ട്ട​ത്തി​ല്‍ എ​ഐ​സി​സി​ക്കെ​തി​രെ ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ പ​ര​സ്യ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​ത്.