മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ർ​ച്ചാ കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍
Tuesday, October 19, 2021 1:05 AM IST
കോ​ഴി​ക്കോ​ട്: ടൗ​ണി​ലെ സി​എ​ച്ച് ഓ​വ​ര്‍ ബ്രി​ഡ്ജി​നു സ​മീ​പം റെ​യി​ല്‍​വെ ട്രാ​ക്കി​ല്‍ വ​ച്ച് താ​മ​ര​ശേ​രി സ്വ​ദേ​ശി​യു​ടെ 17000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചുപ​റി​ച്ച പ്ര​തി​ക​ളെ ടൗ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​യി​ലാ​ണ്ടി ബീ​ച്ച് റോ​ഡ്‌ തൌ​ഫ​ത്ത് ഹൗ​സി​ല്‍ അ​ബ്ദു​ള്ള മു​ഹ്ദാ​ര്‍ (23),ക​ണ്ണൂ​ര്‍ പു​തി​യ തെ​രു​വ് സ്വ​ദേ​ശി മു​ബാ​റ​ക് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ പ​തി​ന​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബീ​ച്ചി​ല്‍ നി​ന്നും കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍​ഡിലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന താ​മ​ര​ശേ​രി സ്വ​ദേ​ശി​യാ​യ 20 കാ​ര​നെ​യാ​ണ് പ്ര​തി​ക​ള്‍ ആ​ക്ര​മി​ച്ചു ഫോ​ണ്‍ പി​ടി​ച്ചു​പ​റി​ച്ച​ത്. ഇ​യാ​ളു​ടെ പ​രാ​തി പ്ര​കാ​രം ടൗ​ണ്‍ പോ​ലീ​സ് കേ​സ് എ​ടു​ക്കു​ക​യും പ്ര​തി​ക​ളു​ടെ അ​ട​യാ​ള വി​വ​ര​ങ്ങ​ള്‍ പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്നും മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടികൂ​ടു​ക​യാ​യി​രു​ന്നു. മ​റ്റൊ​രാ​ള്‍​ക്ക് വി​ല്പ​ന ന​ട​ത്തി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ക​ണ്ടെ​ത്തി. ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്ഐ​മാ​രാ​യ സി. ​ഷൈ​ജു, വി.​വി. അ​ബ്ദു​ള്‍ സ​ലിം, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ജേ​ഷ് കു​മാ​ര്‍, ഷി​ബു, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഷി​ജി​ത്ത്, കെ. ​ജി​തേ​ന്ദ്ര​ന്‍, ജം​ഷാ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.