പ​ക​ർ​ച്ച വ്യാ​ധി​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ഡി​എം​ഒ
Wednesday, October 20, 2021 12:07 AM IST
കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ​ട​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.
വെ​ള്ള​ക്കെ​ട്ടു​മാ​യും മ​ലി​ന​ജ​ല​വു​മാ​യു​ള്ള സ​മ്പ​ർ​ക്കം എ​ലി​പ്പ​നി പോ​ലു​ള്ള പ​ക​ർ​ച്ച വ്യാ​ധി​ക​ൾ ബാ​ധി​ക്കാ​ൻ കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന​തി​നാ​ൽ വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രും വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങു​ക​യും മാ​ലി​ന്യ​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്യു​ന്ന​വ​രും രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.
എ​ലി​പ്പ​നി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നാ​യ ഡോ​ക്സി സൈ​ക്ലി​ൻ എ​ല്ലാ സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​താ​ണ്. ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തു​ന്ന ആ​രോ​ഗ്യ ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വു​മു​ണ്ടാ​ക​ണ​മെ​ന്നു ഡി​എം​ഒ അ​ഭ്യ​ർ​ഥി​ച്ചു.