കു​ണ്ടു​തോ​ട് - തൊ​ട്ടി​ൽ​പ്പാ​ലം റോ​ഡ്: പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Wednesday, October 20, 2021 12:07 AM IST
കു​ണ്ടു​തോ​ട്: വ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടി​പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന കു​ണ്ടു​തോ​ട് - തൊ​ട്ടി​ൽ​പ്പാ​ലം റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ണ്ടു​തോ​ട്ടി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.
ബൈ​ക്ക് യാ​ത്ര പോ​ലും അ​പ്രാ​പ്യ​മാ​യ രൂ​പ​ത്തി​ലാ​ണ് റോ​ഡ്. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തു വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്. റോ​ഡ് വി​ക​സ​ന​ത്തി​ന് തു​ക വ​ക​യി​രു​ത്തി​യെ​ങ്കി​ലും ന​ട​ന്നി​ല്ല. പ്രാ​ദേ​ശി​ക ഭ​ര​ണ​കു​ട​ത്തി​ന്‍റെ അ​ലം​ഭാ​വ​മാ​ണ് പ​ണി നീ​ണ്ടു​പോ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം.
പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ത്ത പ​ക്ഷം കു​ണ്ടു​തോ​ട് പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​നം അ​ട​ച്ചി​ട്ടും ടാ​ക്സി​ക​ൾ ഓ​ട്ടം നി​ർ​ത്തി​യും ഹ​ർ​ത്താ​ൽ ആ​ച​രി​ക്കാ​നാ​ണ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം. പ്ര​തി​ഷേ​ധ സം​ഗ​മം എ​ഴു​ത്തു​കാ​ര​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ സി.​കെ. ആ​ശ്വാ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.