ച​ക്കി​ട്ട​പാ​റ​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സിൽ കൂടുതൽ പേർ ചേർന്നു
Sunday, October 24, 2021 12:20 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ക​രു​ത്താ​ർ​ജി​ക്കു​ന്നു. പാ​ർ​ട്ടി​യു​ടെ അം​ഗ​ത്വ ക്യാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​തോ​ടെ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു രാ​ജി​വെ​ച്ച് ചേ​രു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ഗ്ര​സി​ൽ നി​ന്നു നി​ര​വ​ധി പേ​ർ അം​ഗ​ത്വ​മെ​ടു​ത്തു കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എ​മ്മി​ന്‍റെ ഭാ​ഗ​മാ​യി. ബി​നേ​ഷ് ജോ​ൺ കി​ഴ​ക്കേ​ട​ത്ത്, ജോ​ൺ​സ​ൺ വ​ർ​ക്കി, കെ.​ജെ. ജോ​സ്, ബി​നു വി.​സി. വ​ള്ളി​പ്പ​റ​മ്പി​ൽ, സി.​ടി. ബെ​ന്നി ച​ന്ദ്ര​ൻ​കു​ന്നേ​ൽ, മാ​ത്തു​ക്കു​ട്ടി പാ​ല​ത്തും​ത​ല​ക്ക​ൽ, സ​ന്തോ​ഷ് ജോ​സ​ഫ് കൂ​ന​ന്ത​ട​ത്തി​ൽ എ​ന്നി​വ​രെ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി കാ​പ്പു​കാ​ട്ടി​ൽ ഷാ​ൾ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു മെ​മ്പ​ർ​ഷി​പ്പു ന​ൽ​കി.
ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ നി​ർ​ജീ​വാ​വ​സ്ഥ​യാ​ണു രാ​ജി​വെ​ക്കാ​ൻ കാ​ര​ണ​മെ​ന്നു ഈ ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ഡ​ൽ​ഹി ക​ർ​ഷ​ക സ​മ​ര ഭ​ട​ന്മാ​ർ​ക്ക് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ- എം ​കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ10001 പ​ച്ച തേ​ങ്ങ അ​യ​ച്ചു കൊ​ടു​ക്കു​ന്ന പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ട്ടി പു​ര​യി​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ പാ​ലേ​രി, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ശ്രീ​ധ​ര​ൻ മു​തു​വ​ണ്ണാ​ച്ച, വ​നി​താ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൽ​സി ബേ​ബി, ബേ​ബി കൂ​ന​ന്താ​നം, സ​ജീ​ഷ് കോ​ശി, അ​ഡ്വ. ജ​യ്സ​ൻ ജോ​സ​ഫ്, രാ​മ​ദാ​സ് കു​നി​യി​ൽ, എ.​എ​സ്. ഭാ​സ്ക​ര​ൻ, അ​ബ്ര​ഹാം പ​ള്ളി​ത്താ​ഴ​ത്ത്, ചാ​ക്കോ മം​ഗ​ല​ത്ത്, സി.​ജെ.ജോ​ൺ, സി.​ടി. ആ​ന്‍റണി, സൗ​ദ നാ​സ​ർ, ജോ​യി പ​ന​മ​റ്റ​ത്തി​ൽ, കു​ര്യ​ൻ ജോ​സ​ഫ്, ബേ​ബി കു​രി​ശു​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.