ഈ​ങ്ങാ​പ്പു​ഴ ബ​സ് സ്റ്റാ​ന്‍​ഡി​ലെ കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ നോ​ക്കു​കു​ത്തി​യാ​കു​ന്നു
Sunday, October 24, 2021 11:56 PM IST
താ​മ​ര​ശേ​രി: ഈ​ങ്ങാ​പ്പു​ഴ ബ​സ്‌ സ്റ്റാ​ന്‍​ഡില്‍ ല​ക്ഷ​ങ്ങ​ള്‍ ചി​ല​വ​ഴി​ച്ചു സ്ഥാ​പി​ച്ച കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ നോ​ക്കു​കു​ത്തി​യാ​കു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​വി​ടം സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ആ​വാ​സ കേ​ന്ദ്ര​വു​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി റാ​മ്പും കൈ​വ​രി​യും അ​മ്മ​മാ​ര്‍​ക്ക് കു​ഞ്ഞു​ങ്ങളെ മു​ല​യൂ​ട്ടാ​നു​ള്ള സൗ​ക​ര്യ​വും അ​ട​ക്കം നി​ര്‍​മി​ച്ച സ്ത്രീ ​സൗ​ഹൃ​ദ കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​നാ​ണ് ഉ​പ​യോ​ഗി​ക്കാ​നാ​തെ വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ന്ന​ത്. വൈ​ദ്യു​തീ​ക​രി​ച്ച് വെ​ള്ള​ത്തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​ക്കി​യാ​ല്‍ നി​ത്യേ​ന ഈ​ങ്ങാ​പ്പു​ഴ​യി​ല്‍ വ​ന്നു പോ​കു​ന്ന ആ​യി​ര​ക്കണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​കും. നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​സ​മി​തി ഇ​ക്കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധി​ക്കാ​തെ ഇ​തി​നു വേ​ണ്ടി ചി​ല​വ​ഴി​ച്ച ല​ക്ഷ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നു യൂ​ത്ത് ഫ്ര​ണ്ട്-​എം പു​തു​പ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​യോ ഇ​ണ്ടി​കു​ഴ ആ​രോ​പി​ച്ചു.
മു​ന്‍ ഭ​ര​ണ​സ​മി​തി ന​ട​പ്പി​ലാ​ക്കി​യ ജ​നോ​പ​കാ​ര പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ള്‍ ഇ​ല്ലാ​യ്മ ചെ​യ്യാ​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍​ക്കു ഒ​രു വി​ല​യും ക​ൽ​പി​ക്കാ​തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​സ​മി​തി പു​ല​ര്‍​ത്തു​ന്ന അ​ലം​ഭാ​വ​ങ്ങ​ള്‍​ക്കെ​തി​രെ യൂ​ത്ത് ഫ്ര​ണ്ട്-​എം പു​തു​പ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍​ന​ട​ത്തു​മെ​ന്നും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു തോ​മ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​നോ​ദ് കി​ഴ​ക്ക​യി​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​ദ​ര്‍ ഹാ​ജി, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ബി​നു കോ​ച്ചാ​പ്പ​ള്ളി​ല്‍ എ​ന്നി​വ​ര്‍ അ​ദ്ദേ​ഹം അ​റി​യി​ച്ചു.