മ​ദ്യ,മ​യ​ക്കുമ​രു​ന്നു മാ​ഫി​യ​യു​ടെ താ​വ​ളം: മാ​വൂ​രി​ൽ പോ​ലീ​സി​ന്‍റെ മി​ന്ന​ൽ റെ​യ്ഡ്
Tuesday, October 26, 2021 12:47 AM IST
മു​ക്കം: മാ​വൂ​ർ മേ​ഖ​ല​യി​ൽ മ​ദ്യമ​യ​ക്കുമ​രു​ന്നു മാ​ഫി​യ പി​ടി​മു​റു​ക്കി​യ​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സി​ന്‍റെ മി​ന്ന​ൽപ​രി​ശോ​ധ​ന. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. മാ​വൂ​ർ പോ​ലീ​സ്, ബോം​ബ് സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ഗ്രാ​സിം ഫാ​ക്ടറി പ​ൾ​പ്പ്, ഫൈ​ബ​ർ ഡി​വി​ഷ​നു​ക​ൾ നി​ല​നി​ന്നി​രു​ന്ന സ്ഥ​ല​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ എ​ട്ടോ​ടെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഉ​ച്ച​വ​രെ നീ​ണ്ടു​നി​ന്നു. ഫാ​ക്ടറി നി​ല​നി​ന്ന ചാ​ലി​യാ​റി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന കാ​ടു​മൂ​ടി​യ സ്ഥ​ല​മാ​കെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ര​ണ്ടാ​ഴ്ച്ച മു​മ്പും ഗ്രാ​സി​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​രി​മ​ലകു​ന്നി​ലും പാ​റ​മ്മ​ൽ ഫൈ​ബ​ർ ക്വാ​ർ​ട്ടേ​ഴ്സി​ലും ഇ​തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ​ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. മാ​വൂ​രി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ കേ​ന്ദ്ര​ങ്ങ​ൾ കോ​ഴി​ക്കോ​ട് സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ. ​ഉ​മേ​ഷ് സ​ന്ദ​ർ​ശി​ച്ചു. പ​രി​ശോ​ധ​ന സം​ഘ​ങ്ങ​ൾ​ക്കു വേ​ണ്ട നി​ർ​ദേശ​ങ്ങ​ളും ന​ൽ​കി.
റെ​യ്ഡി​ന് മാ​വൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ടർ കെ.​വി​നോ​ദ​ൻ, മാ​വൂ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ വി.​ആ​ർ.​രേ​ഷ്മ, മാ​വൂ​ർ എ​സ്ഐ​മാ​രാ​യ എം.​സ​തീ​ശ​ൻ, വേ​ണു​ഗോ​പാ​ൽ മ​ണാ​ശേ​രി, ബോം​ബ് സ്ക്വാഡ് എ​എ​സ്ഐ അ​നീ​ഷ്, ഡോ​ഗ് സ്ക്വാഡ് എ​എ​സ്ഐ ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കൂ​ടാ​തെ ഡോ​ഗ് സ്ക്വാ​ഡി​ലെ ബ​ഡി, ബ്ലാ​ക്കി, റാ​മ്പോ എ​ന്നീ നാ​യ​ക​ളും പ​രി​ശോ​ധ​ന​യി​ൽ ഉ​ൾ​പ്പെ​ട്ടു. വ​രും ദി​വ​സ​ങ്ങ​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് മാ​വൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.