വി.​വി.ജോ​ണി​നെ ആ​ദ​രി​ച്ചു
Tuesday, October 26, 2021 12:47 AM IST
കൂ​ട​ര​ഞ്ഞി: ക​ഴി​ഞ്ഞ 60 വ​ർ​ഷ​ക്കാ​ല​മാ​യി സോ​ഷ്യ​ലി​സ്റ്റ് പാ​ത​യി​ൽ നി​ന്ന് മാ​റി നി​ൽ​ക്കാ​തെ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ പാ​ർ​ട്ടി​യു​ടെ വി​വി​ധ നേ​തൃ​ത്വ നി​ര​യി​ലും സാ​മൂ​ഹി​ക സാം​സ്കാ​രി​ക - അ​ധ്യാ​പ​ന രം​ഗ​ത്തും സ​ജീ​വ​മാ​യ വി.​വി.ജോ​ൺ വ​ണ്ടാ​ന​ത്തി​നു എ​ൽ​ജെ​ഡി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ച​ട​ങ്ങി​ൽ സ്നേ​ഹാ​ദ​രം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
എം.​ടി. സൈ​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എം.​വി. ശ്രേ​യാം​സ് കു​മാ​ർ എം​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ന​യ​ത്ത് ച​ന്ദ്ര​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​കു​ഞ്ഞാ​ലി, ദേ​ശീ​യ സ​മി​തി അം​ഗം പി.​എം. തോ​മ​സ്, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് മാ​വ​റ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. മാ​ത്യു, ജി​ല്ലാ സെ​ക്ര​ട്ട​റി ജെ.​എ​ൻ.​പ്രേം​ഭാ​സി​ൽ, എ​ൽ​വൈ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന്ന​മ്മ മ​ങ്ക​ര​യി​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡന്‍റ്് ടാ​ർ​സ​ൻ, ജി​മ്മി ജോ​സ് പൈ​മ്പി​ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.