കോ​വി​ഡ് മ​ര​ണ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല: ന​ഷ്ട​പ​രി​ഹാ​രം അ​ക​ലെ
Sunday, November 28, 2021 12:29 AM IST
ക​രു​വാ​ര​കു​ണ്ട്: കു​ടും​ബാം​ഗം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​താ​യു​ള്ള സാ​ക്ഷ്യ​പ​ത്രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു അ​പേ​ക്ഷി​ക്കാ​നാ​കാ​തെ ബ​ന്ധു​ക്ക​ൾ വ​ല​യു​ന്നു. മ​രി​ച്ച​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ര​ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​ന​ത്തി​നു അ​പേ​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ വെ​ബ്സൈ​റ്റ് സ​ജ്ജ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നു ല​ഭി​ക്കു​മെ​ന്നു കൃ​ത്യ​മാ​യ മ​റു​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണു പ​റ​യു​ന്ന​ത്. അ​പേ​ക്ഷി​ക്കാ​നാ​യി അ​ക്ഷ​യ സെ​ന്‍റ​റി​ലെ​ത്തു​ന്ന​വ​രി​ൽ ചി​ല​ർ​ക്കു ലി​സ്റ്റി​ൽ പേ​രി​ല്ലെ​ന്നും പേ​രു വ​രു​ന്ന​തി​നു വേ​ണ്ടി അ​ധി​കൃ​ത​ർ​ക്ക് അ​പ്പീ​ൽ ന​ൽ​ക​ണ​മെ​ന്നു​മു​ള്ള അ​റി​യി​പ്പാ​ണ് ല​ഭി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് എ​ത്തു​ന്ന​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ന്ന ചി​ല​ർ​ക്ക് യ​ഥാ​സ​മ​യം സാ​ക്ഷ്യ​പ​ത്രം ല​ഭി​ക്കു​ക​യും ചെ​യ്യു​ന്നി​ല്ല. മ​റി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ രേ​ഖ​ക​ൾ കാ​ണി​ച്ച് അ​പ്പീ​ൽ ന​ൽ​കാ​നാ​ണ് പ​റ​യു​ന്ന​ത്. തു​ട​ർ​ന്നു മൂ​ന്നു മാ​സം ക​ഴി​ഞ്ഞ ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും ബ​ന്ധ​പ്പെ​ട്ട സാ​ക്ഷ്യ​പ​ത്രം ല​ഭി​ക്കു​ക എ​ന്ന അ​റി​യി​പ്പു​മാ​ണ​ത്രേ ല​ഭി​ച്ച​ത്. ചി​ല​ർ സാ​ക്ഷ്യ​പ​ത്രം ല​ഭി​ക്കാ​ൻ ചി​കി​ത്സി​ച്ച ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ച്ചു. സാ​ക്ഷ്യ​പ​ത്രം കി​ട്ടി​യ ശേ​ഷ​വും, ഓ​ണ്‍​ലൈ​നി​ൽ മ​രി​ച്ച​വ​രു​ടെ പേ​രു​ക​ൾ വ​രാ​ത്ത​തി​നാ​ൽ യ​ഥാ​സ​മ​യം ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നു​മി​ല്ല. അ​ഞ്ചി​ല​ധി​കം പ്രാ​വ​ശ്യം ഇ​ത്ത​ര​ത്തി​ൽ ആ​ശു​പ​ത്രി​ക​ളും ഓ​ണ്‍​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ളും ക​യ​റി​യി​റ​ങ്ങി മ​ടു​ത്ത​വ​രാ​ണ് ഭൂ​രി​ഭാ​ഗ​വും.
കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്കു മ​ര​ണ നി​ർ​ണ​യ​ത്തി​നും സാ​ക്ഷ്യ​പ​ത്ര​ത്തി​നു​മാ​യി ഒ​രു മാ​സം മു​ന്പു ഓ​ണ്‍​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ക്കാ​ൻ പോ​ർ​ട്ട​ൽ ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​ങ്ങ​നെ അ​പ്പീ​ൽ അ​പേ​ക്ഷ വ​ഴി ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ൾ സ്ഥി​രീ​ക​ര​ണ​ത്തി​നു വേ​ണ്ടി ചി​കി​ത്സ​തേ​ടി​യ ആ​ശു​പ​ത്രി​യി​ലേ​ക്കു അ​യ​യ്ക്കു​ക​യാ​ണ് പ​തി​വ്. പി​ന്നീ​ട് കോ​വി​ഡ് ജി​ല്ലാ മ​ര​ണ നി​ർ​ണ​യ​സ​മി​തി അം​ഗീ​ക​രി​ച്ചാ​ൽ കോ​വി​ഡ് ഡെ​ത്ത് ഡി​ക്ല​റേ​ഷ​ൻ ഡോ​ക്യു​മെ​ന്‍റ് ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഈ ​സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളാ​ണ് ബ​ന്ധു​ക്ക​ൾ​ക്കു ല​ഭി​ക്കാ​ത്ത​ത്. കോ​വി​ഡ് മ​ര​ണ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല. സി​എ​ച്ച്സി​യി​ലേ​ക്ക് ഏ​താ​നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മാ​ത്ര​മാ​ണ് ഡി​എം​ഒ ഓ​ഫീ​സി​ൽ നി​ന്നു ഇ​തി​ന​കം അ​യ​ച്ചി​ട്ടു​ള്ള​ത്. ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം അ​ന്പ​തി​ലേ​റെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ന​ട​ന്ന​പ്പോ​ൾ പ​തി​നൊ​ന്ന് സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്. തു​വൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ല​ഭി​ച്ച​തു അ​ഞ്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​ണ്.