വ​ട​ക​ര റ​സ്റ്റ് ഹൗ​സി​ല്‍ മ​ന്ത്രിയുടെ പ​രി​ശോ​ധ​ന; ന​ട​പ​ടി
Sunday, November 28, 2021 12:29 AM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര റ​സ്റ്റ് ഹൗ​സി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. റ​സ്റ്റ് ഹൗ​സ് പ​രി​സ​രം വൃ​ത്തി​ഹീ​ന​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.
ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ മ​ന്ത്രി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
പ​രി​ശോ​ധ​ന​യു​ടെ വീ​ഡി​യോ​യും ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.
ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​ണ് വ​ട​ക​ര റ​സ്റ്റ് ഹൗ​സി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.​റ​സ്റ്റ് ഹൗ​സ് പ​രി​സ​രം വൃ​ത്തി​ഹീ​ന​മാ​ണെ​ന്ന് മാ​ത്ര​മ​ല്ല, മ​ദ്യ​ക്കു​പ്പി​ക​ളും കാ​ണാ​നി​ട​യാ​യി.
റ​സ്റ്റ് ഹൗ​സി​ല്‍ മ​ദ്യ​പാ​നം പാ​ടി​ല്ലെ​ന്ന് അ​റി​യി​ല്ലേ എ​ന്നും അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ചോ​ദി​ച്ചു. ജീ​വ​ന​ക്കാ​ര​നെ​ക്കൊ​ണ്ടു​ത​ന്നെ കോം​പൗ​ണ്ടി​ല്‍ ഉ​പേ​ക്ഷി​ച്ച ഒ​ഴി​ഞ്ഞ മു​ദ്യ​കു​പ്പി മ​ന്ത്രി എ​ടു​പ്പി​ച്ചു.
ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നി​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.