ട്രെ​യി​നു​ക​ള്‍ ഓ​ട്ടം തു​ട​ങ്ങി; ഹാ​ള്‍​ട്ട് സ്റ്റേ​ഷ​നു​ക​ള്‍ നോ​ക്കു​കു​ത്തി
Sunday, November 28, 2021 12:29 AM IST
വ​ട​ക​ര: കോ​വി​ഡ് പ്ര​തി​സ​ന്ധി നീ​ങ്ങി​യ​തി​നു പി​ന്നാ​ലെ ട്രെ​യി​നു​ക​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി ഓ​ടി​ത്തു​ട​ങ്ങി​യെ​ങ്കി​ലും പ്രാ​ദേ​ശി​ക ഹാ​ള്‍​ട്ട് സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്റ്റോ​പ്പ് പു​ന​സ്ഥാ​പി​ക്ക​പ്പെ​ട്ടി​ല്ല. ഇ​ത് യാ​ത്ര​ക്കാ​രെ തെ​ല്ലൊ​ന്നു​മ​ല്ല ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.​പാ​സ​ഞ്ച​ര്‍ വ​ണ്ടി​ക​ള്‍ എ​ക്‌​സ്പ്ര​സാ​യി ഓ​ടു​ന്ന​തി​നാ​ല്‍ ഹാ​ള്‍​ട്ട് സ്റ്റേ​ഷ​നു​ക​ള്‍ നോ​ക്കു​കു​ത്തി​യാ​യി കി​ട​ക്കു​ക​യാ​ണ്.
ഇ​വി​ട​ങ്ങ​ളി​ല്‍ ട്രെ​യി​നു​ക​ളൊ​ന്നും നി​ര്‍​ത്തു​ന്നി​ല്ല. കോ​വി​ഡ് പ്ര​തി​സ​ന്ധി ഏ​റെ​ക്കു​റെ മാ​റി​യി​ട്ടും പാ​സ​ഞ്ച​ര്‍ വ​ണ്ടി​ക​ള്‍ എ​ക്‌​സ്പ്ര​സാ​യി ഓ​ട്ടം തു​ട​രു​ക​യാ​ണ്.
ഇ​ത് മൂ​ലം ആ​ള​ന​ക്ക​മി​ല്ലാ​ത്ത സ്റ്റേ​ഷ​നു​ക​ള്‍ കാ​ടു​ക​യ​റി. നാ​ദാ​പു​രം റോ​ഡ്, മു​ക്കാ​ളി, വെ​ള്ള​യി​ല്‍, ചേ​മ​ഞ്ചേ​രി, വെ​ള്ള​റ​ക്കാ​ട്, ഇ​രി​ങ്ങ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ റെ​യി​ല്‍​വേ ഹാ​ള്‍​ട്ട് സ്റ്റേ​ഷ​നു​ക​ളി​ല്‍ ട്രെ​യി​നു​ക​ള്‍ നി​ര്‍​ത്തി​യി​ട്ട് ര​ണ്ടു​വ​ര്‍​ഷ​മാ​യി.
ക​ണ്ണൂ​ര്‍- കോ​യ​മ്പ​ത്തൂ​ര്‍(​ന​മ്പ​ര്‍ 56650, 56651), മം​ഗ​ലാ​പു​രം-​കോ​യ​മ്പ​ത്തൂ​ര്‍ (56323, 56324), തൃ​ശ്ശൂ​ര്‍- ക​ണ്ണൂ​ര്‍(56602, 56603), കോ​ഴി​ക്കോ​ട് -ക​ണ്ണൂ​ര്‍ (56652, 56653) എ​ന്നീ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളാ​ണ് ഈ ​സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന​ത്.
സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍ ക​മ്മീ​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടി​ക്ക​റ്റ് വി​ല്‍​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളാ​ണ് ഹാ​ള്‍​ട്ട് സ്റ്റേ​ഷ​നു​ക​ള്‍.
രാ​വി​ലെ​യും വൈ​കീ​ട്ടും ഒ​ട്ടേ​റെ യാ​ത്ര​ക്കാ​ര്‍ പാ​സ​ഞ്ച​ര്‍ വ​ണ്ടി​ക​ളി​ല്‍ ക​യ​റാ​ന്‍ ഈ ​ഹാ​ള്‍​ട്ട് സ്റ്റേ​ഷ​ന്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍, സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, വ്യാ​പാ​രി​ക​ള്‍, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രെ​ല്ലാം ഈ ​സ്റ്റേ​ഷ​നി​ല്‍ ക​യ​റാ​നും ഇ​റ​ങ്ങാ​നു​മു​ണ്ടാ​വും. കോ​ഴി​ക്കോ​ട് സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​ര്‍ വെ​ള്ള​യി​ല്‍ സ്റ്റേ​ഷ​നി​ലി​റ​ങ്ങി​യാ​ണ് തു​ട​ര്‍​യാ​ത്ര ന​ട​ത്തു​ന്ന​ത്.