മു​ഖം​മാ​റാ​ന്‍ മ​ണ്ണൂ​ർ-​ക​ട​ലു​ണ്ടി-​ചാ​ലി​യം റോ​ഡ്
Sunday, November 28, 2021 12:33 AM IST
ഫ​റോ​ക്ക്:​ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മ​ണ്ണൂ​ർ–​ക​ട​ലു​ണ്ടി–​ചാ​ലി​യം റോ​ഡ് ന​വീ​ക​ര​ണ​പ്ര​വൃത്തി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​രി​ശോ​ധി​ച്ചു. ചാ​ലി​യം അ​ങ്ങാ​ടി മു​ത​ൽ ടി​മ്പ​ർ ഡി​പ്പോ വ​രെ​യു​ള്ള നി​ർ​മാ​ണ​മാ​ണ് മ​ന്ത്രി സ​ന്ദ​ർ​ശി​ച്ച​ത്. നി​ർ​മാ​ണം എ​ല്ലാ മേ​ഖ​ല​ക​ളി​ലും ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​വേ​ഗം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.​വൈ​ദ്യു​തി, ജ​ല​വി​ത​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഷ​യ​ങ്ങ​ളും അ​ത​ത് മ​ന്ത്രി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് യ​ഥാ​സ​മ​യം പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
മ​ണ്ണൂ​രി​ൽ​നി​ന്ന്‌ ക​ട​ലു​ണ്ടി വ​ഴി ചാ​ലി​യം ജ​ങ്കാ​ർ​ജെ​ട്ടി വ​രെ 6.968 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​വും ഒ​മ്പ​തു മീ​റ്റ​ർ ടാ​ർ വീ​തി​യു​മു​ള്ള പാ​ത​യ്ക്ക് 45.54 കോ​ടി​യാ​ണ്‌ നി​ർ​മാ​ണ ചെ​ല​വ് ക​ണ​ക്കാ​ക്കി​യ​ത്. ഇ​തോ​ടൊ​പ്പം വൈ​ദ്യു​തി കാ​ലു​ക​ളും ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളും മാ​റ്റു​ന്ന​തി​നും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​ള്ള പൈ​പ്പ് ലൈ​ൻ ക​ട​ത്തി​വി​ടു​ന്ന​തി​നു​ൾ​പ്പെ​ടെ 48.55 കോ​ടി​യു​ടെ പ​ദ്ധ​തി​യ്ക്കാ​ണ് കി​ഫ്ബി ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.