ഹൈ​സ്കൂ​ൾ - സി​എ​ച്ച്സി റോ​ഡ് തു​റ​ന്നു
Sunday, November 28, 2021 12:33 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ഹൈ​സ്കൂ​ൾ- സി​എ​ച്ച്സി റോ​ഡ് ഉ​ദ്ഘാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റ് പോ​ളി കാ​ര​ക്ക​ട നി​ർ​വഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ഒ.​കെ. അ​മ്മ​ദ്, സി​മി​ലി ബി​ജു, പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​ൻ കി​ഴ​ക്കേ​മീ​ത്ത​ൽ, എ.​കെ. പ്രേ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ണി​യാ​മ്പാ​റ, വ​ട്ട​ച്ചി​റ, മ​ണ്ണൂ​പ്പൊ​യി​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന ബൈ​പ്പാ​സ് റോ​ഡു​കൂ​ടി​യാ​ണി​ത്.

ഭാ​ഷാ​ശ്രീ​യു​ടെ പു​ര​സ്കാ​ര
സ​മ​ർ​പ്പ​ണം ഇ​ന്നു പേ​രാ​മ്പ്ര​യി​ൽ

പേ​രാ​മ്പ്ര: ഭാ​ഷാ​ശ്രീ മു​ൻ പ​ത്രാ​ധി​പ​ർ ആ​ർ.​കെ. ര​വി​വ​ർ​മ​ അ​നു​സ്മ​ര​ണം ഇ​ന്ന് ര​ണ്ടി​ന് പേ​രാ​മ്പ്ര റീ​ജ​ണ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ സ​ദ​ൻ ക​ൽ​പ്പ​ത്തൂ​ർ, പ്ര​കാ​ശ​ൻ വെ​ള്ളി​യൂ​ർ, മോ​ഹ​ന​ൻ കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം, പു​സ്ത​ക പ്ര​കാ​ശ​നം, ആ​ദ​രി​ക്ക​ൽ പ​രി​പാ​ടി​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ക​വി​യ​ര​ങ്ങും അ​ര​ങ്ങേ​റും.