ഉ​ദ്‌​ഘാ​ട​നം ചെ​യ്തു
Sunday, November 28, 2021 12:34 AM IST
കോ​ഴി​ക്കോ​ട്: കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ൽ പൊ​തു​മ​രാ​മ​ത്ത് ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ ഏ​തൊ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നും സ്വീ​ക​രി​ക്കാ​വു​ന്ന മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കു​ന്നു​മ്മ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ച​തെ​ന്നും ഇ​തു​പോ​ലെ ജ​ന​കീ​യ സം​രം​ഭ​ങ്ങ​ൾ ഭ​ക്ഷ​ണ​ശാ​ല​ക​ളാ​യി മാ​റ്റാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ജ​ന​കീ​യ ഹോ​ട്ട​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ക്ക​ട്ടി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ ആ​രം​ഭി​ച്ച​ത്.
കു​ടും​ബ​ശ്രീ വ​ഴി 20 രൂ​പ​ക്ക് ഊ​ണ് ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് "ജ​ന​കീ​യ ഹോ​ട്ട​ൽ'. ലോ​ക്ക് ഡൗ​ണി​ല്‍ മി​ക​ച്ച സേ​വ​നം ന​ൽ​കി വ​ന്ന സാ​മൂ​ഹി​ക അ​ടു​ക്ക​ള​യാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലാ​ക്കി മാ​റ്റി​യെ​ടു​ത്ത​ത്. കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി ച​ന്ദ്രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി.​കെ. റീ​ത്ത, വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​വി​ജി​ലേ​ഷ്, സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ സി.​പി. സ​ജി​ത, റീ​ന സു​രേ​ഷ്, ഹേ​മ മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.