തി​രു​വ​മ്പാ​ടി​യി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം
Tuesday, November 30, 2021 12:26 AM IST
തി​രു​വ​മ്പാ​ടി: ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ഐ​തി​ഹാ​സി​ക​മാ​യ ക​ർ​ഷ​ക​സ​മ​ര​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ച വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു​വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി തി​രു​വ​മ്പാ​ടി​യി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്കു മു​ന്നി​ൽ​ കീ​ഴ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും നി​ൽ​ക്ക​ക്ക​ള്ളി​യി​ല്ലാ​താ​യ​തോ​ടെ, ന​ട​പ്പാ​ക്കി​യ നി​യ​മം ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ൻ​വ​ലി​ക്കു​ന്ന അ​സാ​ധാ​ര​ണ ന​ട​പ​ടി​യി​ലേ​ക്ക് കേ​ന്ദ്ര​ത്തി​ന് ക​ട​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ന്നു​വെ​ന്നും അ​നു​മോ​ദ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബോ​സ് ജേ​ക്ക​ബ് പ​റ​ഞ്ഞു. ജ​യിം​സ് മ​റ്റ​ത്തി​ൽ, മ​നു പൈ​മ്പി​ള്ളി​ൽ, ജോ​സ് മു​ള്ള​നാ​നി, ജോ​ജോ കാ​ഞ്ഞി​ര​ക്കാ​ട​ൻ, വി​ൻ​സു തി​രു​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.