ക​മ്യൂണി​സ്റ്റ് നേ​താ​ക്ക​ള്‍ സ്വാ​ർത്ഥതയു​ടെ​ വ​ക്താ​ക്ക​ളാ​യി മാ​റിയെന്ന് കെ.​സു​ധാ​ക​ര​ന്‍
Tuesday, November 30, 2021 12:26 AM IST
കോ​ഴി​ക്കോ​ട്: പി​ണ​റാ​യി വി​ജ​യ​ന്‍ തൊ​ഴി​ലാ​ളി വ​ര്‍​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​ണെ​ന്ന് എ​തെ​ങ്കി​ലും ക​മ്യൂണി​സ്റ്റു​കാ​ര​ന് നെ​ഞ്ചി​ൽ കൈ​വ​ച്ച് പ​റ​യാ​ന്‍ ക​ഴി​യു​മോ എ​ന്ന് കെ​പി​സി​സി പ്ര​സി​ഡന്‍റ് കെ. ​സു​ധാ​ക​ര​ന്‍. തൊ​ഴി​ലാ​ളി വി​രു​ദ്ധ താ​ല്‍​പ​ര്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍ എ​വി​ടെ നി​ന്ന് വ​ന്നു, എ​വി​ടെ നി​ല്‍​ക്കു​ന്നു​വെ​ന്ന് ക​മ്യൂ​ണി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ തി​രി​ച്ച​റി​യ​ണം. ഒ​ാരോ ക​മ്യൂണി​സ്റ്റ് നേ​താ​ക്ക​ളു​ടെ​യും കു​ടും​ബം എ​വി​ടെ നി​ല്‍​ക്കു​ന്നു​വെ​ന്ന് നോ​ക്ക​ണം.
ഒ​രു കൂ​ട്ടം ക​മ്യൂണി​സ്റ്റ് നേ​താ​ക്ക​ള്‍ സ്വാ​ര്‍​ത്ഥ​ത​യു​ടെ വ​ക്താ​ക്ക​ളാ​യി മാ​റി. വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ല്‍ നി​ന്നാ​യി 312 പ്ര​വ​ര്‍​ത്ത​ക​രെ സ്വീ​ക​രി​ക്കു​ന്ന വ​ര​വേ​ൽ​പ്പ് പ​രി​പാ​ടി​യാ​യ "ഞ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്’ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ണ്‍​ഗ്ര​സ് ഇ​ല്ലാ​ത്ത ഭാ​ര​ത​ത്തി​ന് അ​സ്ഥി​ത്വ​മി​ല്ല. ഭ​ര​ണ​മു​ണ്ടാ​യാ​ലും ഇ​ല്ലെ​ങ്കി​ലും രാ​ജ്യ​ത്ത് ജ​ന​കോ​ടി​യു​ടെ മ​ന​സ്സി​ല്‍ വേ​രോ​ട്ടം നേ​ടി​യ ഒ​രേ ഒ​രു പ്ര​സ്ഥാ​നം കോ​ണ്‍​ഗ്ര​സാ​ണ്. പാ​വ​പ്പെ​ട്ട​രു​ടെ​യും അ​ധ്വാ​നി​ക്കു​ന്ന​വ​രു​ടെ​യും ക​ണ്ണീ​രൊ​പ്പാ​ന്‍ കോ​ണ്‍​ഗ്ര​സ് എ​ന്നും ജ​ന​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.കെ.​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.