ജി​ല്ലാ ടെ​ന്നി​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് സ​മാ​പി​ച്ചു
Tuesday, November 30, 2021 12:30 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​സ്‌​മോ​പൊ​ളി​റ്റ​ന്‍ ക്ല​ബ്ബ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ജി​ല്ലാ ടെ​ന്നി​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് സ​മാ​പി​ച്ചു. മെ​ന്‍​സ് സി​ങ്കി​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ഡേ​വി​സ് മാ​ര്‍​ട്ടി​ന്‍ വി​ജ​യി​ച്ചു. ടി.​സി.ഷാ​മി​ല്‍ റ​ണ്ണ​റ​പ്പാ​യി.
മെ​ന്‍​സ് ഡ​ബി​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ അ​ദീ​പ് സ​ലീം - റി​ഷാ​ന്‍ എം. ​ഷി​റാ​സ് ടീം ​വി​ജ​യി​ക​ളാ​യി. ഡേ​വി​സ് മാ​ര്‍​ട്ടി​ന്‍ -വി​ഷോ​ബ് എ​ന്‍. കെ ​ടീ​മാ​ണ് റ​ണ്ണ​റ​പ്പ്.​സ​മാ​പ​ന ച​ങ്ങി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എ. സ​ലാം അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. സെ​ക്ര​ട്ട​റി എ.​എം. അ​ബ്ദു​ള്‍ വ​ഹാ​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഒ മു​സ്ത​ഫ, ട്ര​ഷ​റ​ര്‍ അ​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.