52,086 കി​ണ​റു​ക​ള്‍ ക്ലോ​റി​നേ​റ്റ് ചെ​യ്തു
Tuesday, November 30, 2021 12:30 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഭ​ക്ഷ്യ വി​ഷ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍ നി​യ​ന്തി​ക്കു​ന്ന​തി​നു ന​ട​പ്പി​ലാ​ക്കു​ന്ന ‘ഓ​പ്പ​റേ​ഷ​ന്‍ വി​ബ്രി​യോ' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇന്നലെ 52,086 കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ ക്ലോ​റി​നേ​റ്റ് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ 2,043 ടീ​മു​ക​ള്‍ വി​വി​ധ ആ​രോ​ഗ്യ ബ്ലോ​ക്കു​ക​ളി​ല്‍ രം​ഗ​ത്തി​റ​ങ്ങി. ആ​കെ 1,04,346 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങള്‍ ത​യാറാ​ക്കു​ക​യും വി​ല്‍​പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന 1,501 സ്ഥാ​പ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. 100 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. 256 ആ​രോ​ഗ്യ ബോ​ധ​വ​ല്‍​കര​ണ ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. 10,521 ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി​യു​ള്ള പ്ര​ച​ര​ണ​വും ഊ​ര്‍​ജിത​മാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ഡി​എം​ഒ അ​റി​യി​ച്ചു.