പ​ദ​യാ​ത്ര ന​ട​ത്തി
Tuesday, November 30, 2021 12:31 AM IST
കു​റ്റ്യാ​ടി: സം​സ്ഥാ​ന യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ഇ​ന്ത്യ യു​ണൈ​റ്റ​ഡ് പ​ദ​യാ​ത്ര​യ്ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു കൊ​ണ്ട് ന​രി​പ്പ​റ്റ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ​ദ​യാ​ത്ര ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​രി​പ്പ​റ്റ മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വം കൊ​ടു​ത്ത പ​ദ​യാ​ത്ര താ​ഴെ ന​രി​പ്പ​റ്റ​യി​ൽ നി​ന്നാ​രം​ഭി​ച്ച് ക​ണ്ടോ​ത്ത്കു​നി സ​മാ​പി​ച്ചു.
പ​ദ​യാ​ത്ര​യു​ടെ ക്യാ​പ്റ്റ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​രി​പ്പ​റ്റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് ഹ​രി​പ്ര​സാ​ദ് ന​രി​പ്പ​റ്റ​ക്ക് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ​ൻ പ​താ​ക കൈ​മാ​റി പ​രി​പാ​ടി ആ​രം​ഭി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ന​രി​പ്പ​റ്റ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. നാ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​പ്ര​സാ​ദ് ന​രി​പ്പ​റ്റ അ​ധ്യ​ക്ഷ​നാ​യി.