റോ​പ് വേ ​പൊ​ളി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ല
Tuesday, November 30, 2021 12:31 AM IST
നി​ല​ന്പൂ​ർ: റ​സ്റ്റ​റ​ന്‍റി​നു​ള്ള അ​നു​മ​തി​യു​ടെ മ​റ​വി​ൽ ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലെ ത​ട​യ​ണ​യ്ക്കു കു​റു​കെ പി.​വി.അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യാ​പി​താ​വ് നി​യ​മ​വി​രു​ദ്ധ​മാ​യി കെ​ട്ടി​യ റോ​പ് വേ ​പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓം​ബു​ഡ്സ്മാ​ൻ ജ​സ്റ്റി​സ് പി.​എ​സ്.ഗോ​പി​നാ​ഥ​ന്‍റെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ല.
ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​വം​ബ​ർ 30തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​യിരുന്നു ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് സെ​പ്തം​ബ​ർ 22ന് ​ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. നി​ല​ന്പൂ​ർ സ്വ​ദേ​ശി എം.​പി.വി​നോ​ദി​ന്‍റെ പ​രാ​തി​യി​ലാ​യി​രു​ന്നു ന​ട​പ​ടി.
അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് നി​ർ​മാ​ണ​മെ​ന്നു ക​ണ്ടെ​ത്തി നാ​ലു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ക്കാ​ൻ ഓം​ബു​ഡ്സ്മാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ൽ വ​ന​ത്തി​ലേ​ക്കൊ​ഴു​കു​ന്ന കാ​ട്ട​രു​വി​ക്ക് കു​റു​കെ കെ​ട്ടി​യ ത​ട​യ​ണ പൊ​ളി​ച്ചു​നീ​ക്കാ​ൻ മ​ല​പ്പു​റം ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
ഇ​തോ​ടെ​യാ​ണ് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യാ​പി​താ​വ് സി.​കെ. അ​ബ്ദു​ൾ ല​ത്തീ​ഫ് ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു റ​സ്റ്റ​റ​ന്‍റ് കം ​ലോ​ഡ്ജിം​ഗ് കെ​ട്ടി​ടം പ​ണി​യാ​ൻ അ​നു​മ​തി നേ​ടി​യ ശേ​ഷം ത​ട​യ​ണ​ക്ക് കു​റു​കെ നി​യ​മ​വി​രു​ദ്ധ​മാ​യി റോ​പ് വേ നി​ർ​മി​ച്ച​ത്.
ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി 2017 മെ​യ് 18ന് ​ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് വി​നോ​ദ് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും നി​യ​മ​വി​രു​ദ്ധ​മാ​യി കെ​ട്ടി​യ റോ​പ് വേ പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. നി​യ​മ​വി​രു​ദ്ധ​മാ​യി സൗ​ക​ര്യം ചെ​യ്തു​കൊ​ടു​ത്ത പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രേ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് മ​ല​പ്പു​റം പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി അ​ന്ന​ത്തെ ത​ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന് ന​ൽ​കി​യ പ​രാ​തി​യി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഓം​ബു​ഡ്സ്മാ​നെ സ​മീ​പി​ച്ച​ത്.
അ​തേ​സ​മ​യം നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും താ​മ​സ​ക്കാ​ര​നെ അ​റി​യി​ല്ലെ​ന്നു കാ​ണി​ച്ച് മ​ട​ങ്ങി​യെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ.​ആ​ർ. ഓ​മ​ന അ​മ്മാ​ളു​വി​ന്‍റെ വി​ശ​ദീ​ക​ര​ണം. കേ​സ് ഇ​ന്ന് ഓം​ബു​ഡ്സ്മാ​ൻ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.