വീഴാറായി ന​ഗ​ര​സ​ഭ​യു​ടെ വെ​ള്ള​യി​ൽ ഫ്ലാ​റ്റ്
Friday, December 3, 2021 12:38 AM IST
കോ​ഴി​ക്കോ​ട്: വെ​ള്ള​യി​ൽ പ​ണി​ക്ക​ർ റോ​ഡി​ന് സ​മീ​പം ന​ഗ​ര​സ​ഭ നി​ർ​മി​ച്ച ഫ്ലാ​റ്റ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. 24 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.
മേ​ൽ​ക്കൂ​ര​യു​ടെ കോ​ണ്‍​ക്രീ​റ്റ് പ്ലാ​സ്റ്റ​റിം​ഗ് പ​കു​തി​യോ​ളം അ​ട​ർ​ന്നു വീ​ണു. ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ന്പോ​ൾ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നും സി​മ​ന്‍റ് പൊ​ടി വീ​ഴു​ന്നു​ണ്ട്. കോ​ണ്‍​ക്രീ​റ്റി​ന്‍റെ വി​ള്ള​ലി​ലൂ​ടെ അ​ടു​പ്പി​ൽ മ​ലി​ന ജ​ലം ഇ​റ്റു വീ​ഴു​ന്ന​ത് കാ​ര​ണം ഫ്ല​ക്സ് ഷീ​റ്റ് കെ​ട്ടി​യാ​ണ് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​ത്. 10 വ​ർ​ഷ​മാ​യി ഇ​താ​ണ് അ​വ​സ്ഥ.
ചോ​രാ​ത്ത ഒ​രു ഫ്ലാ​റ്റ് പോ​ലും ഇ​വി​ടെ​യി​ല്ല. ക​ക്കൂ​സു​ക​ൾ പൊ​ട്ടി​യൊ​ലി​ക്കു​ന്ന​ത് പ​തി​വാ​ണ്. 1983 ൽ ​ചേ​രി​നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മൂ​ന്നു​നി​ല വീ​ത​മു​ള്ള ര​ണ്ട് ഫ്ലാ​റ്റു​ക​ൾ ന​ഗ​ര​സ​ഭ നി​ർ​മി​ച്ച​ത്. കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ത​ക​രാ​റി​ലാ​യ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു മാ​റ്റു​ക മാ​ത്ര​മാ​ണ് പോം ​വ​ഴി​യെ​ന്ന് ന​ഗ​ര​സ​ഭ പ​റ​യു​ന്നു. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.