എ​ൽ​ജെ​ഡി നേ​തൃ​ത്വ​ത്തി​ന് ആ​യി​രം ക​ത്തു​ക​ൾ
Friday, December 3, 2021 12:41 AM IST
പേ​രാ​മ്പ്ര: പാ​ർ​ട്ടി​യി​ൽ ഇ​നി​യൊ​മൊ​രു പി​ള​ർ​പ്പ് താ​ങ്ങാ​നാ​വി​ല്ലെ​ന്നും സ​ങ്കു​ചി​ത താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി പാ​ർ​ട്ടി​യെ ബ​ലി​ക​ഴി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ജെ​ഡി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ആ​യി​രം ക​ത്തു​ക​ൾ അ​യ​ക്കു​ന്ന പ​രി​പാ​ടി​ക്ക് പേ​രാ​മ്പ്ര​യി​ൽ തു​ട​ക്ക​മാ​യി.
ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി​യു​മാ​യി ജെ​ഡി​എ​സ് വീ​ണ്ടും സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ചി​ട്ടും അ​വ​രു​മാ​യി ല​യി​ക്കാ​നു​ള്ള ശ്ര​മം ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണെ​ന്നും നേ​ര​ത്തെ ബി​ജെ​പി​യു​മാ​യു​ണ്ടാ​ക്കി​യ സ​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഘ​ട​കം പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച് മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച പാ​ര​മ്പ​ര്യ​മാ​ണ് കേ​ര​ള​ത്തി​ലെ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്കു​ള്ള​തെ​ന്നും ഓ​ർ​മ്മി​പ്പി​ച്ചു കൊ​ണ്ടു​ള്ള​താ​ണ് ക​ത്ത്.
പ​രി​പാ​ടി​യു​ടെ പേ​രാ​മ്പ്ര​യി​ലെ ഉ​ദ്ഘാ​ട​നം എ​ൽ​ജെ​ഡി പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ഡി. പ്ര​കാ​ശ് നി​ർ​വ​ഹി​ച്ചു. എ​ൽ​ജെ​ഡി നേ​താ​ക്ക​ളാ​യ വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ, കെ.​ജി. രാ​മ​നാ​രാ​യ​ണ​ൻ, ആ​ർ.​എം. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.