ഗോ​വ​ർ​ധ​നി പദ്ധതി കാ​ലി​ത്തീ​റ്റ വി​ത​ര​ണ ഉ​ദ്ഘാ​ട​നം
Sunday, December 5, 2021 12:44 AM IST
കോ​ട​ഞ്ചേ​രി: പൂ​ള​വ​ള്ളി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന ഗോ​വ​ർ​ധ​നി കാ​ലി​ത്തീ​റ്റ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി നി​ർ​വ​ഹി​ച്ചു. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഘം പ്ര​സി​ഡ​ന്‍റ് വി.​കെ. പ​ര​മേ​ശ്വ​ര​ൻ, സെ​ക്ര​ട്ട​റി അ​നി​ൽ ജോ​സ്. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​തി​ന​ഞ്ചാം വാ​ർ​ഡ് അം​ഗം ബി​ന്ദു ജോ​ർ​ജ്, അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ വി​നോ​ദ്, സം​ഘം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ക്ഷീ​ര​ക​ർ​ഷ​ക​ർ, സം​ഘം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.