കാ​ന്‍​സ​ര്‍ രോ​ഗനി​ര്‍​ണ​യ പ​രി​ശോ​ധ​നാ​കേ​ന്ദ്രം തു​ട​ങ്ങി
Sunday, December 5, 2021 12:45 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ സി​ഒ​ഡി​യു​ടെ ആ​ശാ​കി​ര​ണം കാ​ന്‍​സ​ര്‍ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ​യും എം​എ​സ്‌​ജെ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ന്‍​സ് സോ​ഷ്യ​ല്‍ മി​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ന്‍​സ​ര്‍ രോ​ഗനി​ര്‍​ണ​യ പ​രി​ശോ​ധ​നാ​കേ​ന്ദ്രം തു​ട​ങ്ങി.

പു​ല്ലാ​ഞ്ഞി​മേ​ട് യേ​ശു​ഭ​വ​ന്‍ പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ട്രെ​യി​നി​ംഗ് സെ​ന്‍റ​റി​ലാ​ണ് കാ​ന്‍​സ​ര്‍ രോ​ഗനി​ര്‍​ണ​യ പ​രി​ശോ​ധ​നാ​കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മി​ക്ക കാ​ന്‍​സ​ര്‍ രോ​ഗ​ങ്ങ​ളും നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​ത്തി ചി​കി​ത്സ ന​ല്‍​കി​യാ​ല്‍ സു​ഖ​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. ഡോ.​എം.​കെ.​മു​നീ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ശേ​രി മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫി​ന്‍​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ജോ​ണ്‍ ഒ​റ​വു​ങ്ക​ര, രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഫാ.​ബെ​ന്നി മു​ണ്ട​നാ​ട്ട്, സി​ഒ​ഡി ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​ര്‍​ജ് ചെ​മ്പ​ര​ത്തി, സി​സ്റ്റ​ര്‍ ഷീ​ല, ബേ​ബി ര​വീ​ന്ദ്ര​ന്‍, മേ​രി​ക്കു​ട്ടി ദേ​വ​സ്യ, സി​സ്റ്റ​ര്‍ സ​ജീ​വ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.